പിജി ഡിപ്ലോമ ഇൻ ബ്ലോക്ക്ചെയിൻ പ്രോഗ്രാമിലേക്ക് പട്ടികജാതി വിഭാഗക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

pg
വെബ് ഡെസ്ക്

Published on Jan 08, 2025, 04:01 PM | 1 min read

തിരുവനന്തപുരം: കേരളാ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ ഭാഗമായ കേരളാ ബ്ലോക്ക്‌ചെയിൻ അക്കാദമി, പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികളെ ബ്ലോക്ക്‌ചെയിൻ പ്രോഗ്രാമിലേക്ക്‌ അപേക്ഷകൾ ക്ഷണിക്കുന്നു. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള അപേക്ഷകർക്ക് സൗജന്യ വിദ്യാഭ്യാസത്തിനും തൊഴിൽ പുരോഗതിക്കും അവസരമൊരുക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. സൗജന്യ താമസവും മെസ്സും ഉൾപ്പെടെയുള്ള ഒരു വർഷത്തെ സൗജന്യ പരിശീലനമാണ്‌ നൽകുന്നത്‌.


ഈ പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഫ്രണ്ട് എൻഡ്, ബാക്ക് എൻഡ്, ഡീസെൻട്രലൈസ്ഡ് അപ്ലിക്കേഷൻ തുടങ്ങിയ വെബ് ഡവലപ്മെന്റുമായി ബന്ധപ്പെട്ട നൂതന സാങ്കേതിക വിദ്യകളിൽ പ്രാവിണ്യം നേടാനാകും. പ്രോഗ്രാമിൽ പങ്കെടുക്കുന്നവർക്ക് ഉറപ്പായ ഇന്റേൺഷിപ്പുകളിലൂടെ ഇൻഡസ്‌ട്രി ബ്ലോക്ക്ചെയിൻ പ്രോജക്റ്റുകളിൽ പ്രവർത്തിക്കാൻ കഴിയുകയും തന്മൂലം തൊഴിലവസരം വർധിപ്പിക്കുവാനും സാധിക്കും. പ്രോഗ്രാം പൂർത്തിയാകുമ്പോൾ ബ്ലോക്ക്ചെയിൻ, വെബ് 3 ടെക്‌നോളജി കരിയറുകളിലേക്കുള്ള പ്ലേസ്മെന്റ് അവസരങ്ങളും നേടാവുന്നതാണ്. പി ജി ഡിപ്ലോമ ഇൻ ബ്ലോക്ക്‌ചെയിൻ ട്രെയിനിംഗ് പ്രോഗ്രാമിലേക്കുള്ള അഡ്മിഷൻ നേടുന്നതിനായി അപേക്ഷകർ ബി ടെക്(ഏതെങ്കിലും ശാഖ) /ബിസിഎ / എംസിഎ / ബിഎസ്‌സി(കമ്പ്യൂട്ടർ സയൻസ്) / എംഎസ്‌സി (കമ്പ്യൂട്ടർ സയൻസ്) അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലകളിൽ നിന്നുള്ളവരായിരിക്കണം. പ്രവേശന പരീക്ഷയിലൂടെയും അഭിമുഖം വഴിയും ആണ് പ്രോഗ്രാമിലേക്കുള്ള പ്രവേശനം ലഭ്യമാക്കുക. താത്പര്യമുള്ളവർക്ക്‌ ജനുവരി 31-ന് മുമ്പ് https://kba.ai/pgdb/ ലിങ്ക് സന്ദർശിച്ച് അപേക്ഷിക്കാവുന്നതാണ്. സംശയനിവാരണത്തിന് +91 623 8210 114 എന്ന നമ്പറിലേക്കോ അല്ലെങ്കിൽ [email protected]/[email protected]ലേക്കോ ബന്ധപ്പെടാവുന്നതാണ്.



deshabhimani section

Related News

View More
0 comments
Sort by

Home