എഎഐയിൽ 309 ജൂനിയർ എക്‌സിക്യൂട്ടീവ് തസ്‌തികകളിൽ ഒഴിവ്

പൊതുമേഖലാ സ്ഥാപനമായ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഒഴിവുള്ള 309 ജൂനിയർ എക്‌സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) തസ്‌തികകളിൽ നിയമനംനടത്തുന്നു. യോഗ്യത: ബിഎസ്‌സി, ബിടെക്/ബിഇ ജയം. പ്രായം: 27 വയസ്. (നിയമാനുസൃത ഇളവ് ലഭിക്കും). അപേക്ഷാ ഫീസ്: 1,000 രൂപ.എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/സ്ത്രീകൾ/അപ്രന്റീസ് (എഎഐയിൽ ഒരു വർഷത്തെ പരിശീലനം) എന്നിവർക്ക് ഫീസിളവ്. ഓൺലൈനായി ഏപ്രിൽ 25- മുതൽ മെയ് 24 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.aai.aero/en.









0 comments