ഫസ്റ്റ്ബെല്‍ 2.0: നാളെമുതൽ ക്ലാസുകള്‍ക്ക് പുതിയ സമയക്രമം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 30, 2021, 10:36 PM | 0 min read

തിരുവനന്തപുരം > കൈറ്റ്‌ വിക്ടേഴ്‌സിൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ള (നവംബർ 12 വരെ) ഡിജിറ്റൽ ക്ലാസുകളുടെ സമയം ക്രമീകരിച്ചു.\ഫസ്റ്റ്ബെൽ 2.0 ക്ലാസുകൾ നവംബർ ഒന്നുമുതൽ 12 വരെ കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഫസ്റ്റ്ബെൽ  ക്ലാസുകൾ പ്ലസ്ടു കുട്ടികൾക്ക് രാവിലെ എട്ടു മുതൽ 11വരെ ആയിരിക്കും. രാത്രി 7.30 മുതൽ 10.30 വരെ പുനഃസംപ്രേഷണം.
പ്രീ-പ്രൈമറിക്കാർക്കുള്ള കിളിക്കൊഞ്ചൽ പകൽ  11നും എട്ടാം ക്ലാസുകാർക്ക് രണ്ട് ക്ലാസ്‌ 11.30 മുതലും‍ ഒമ്പതാം ക്ലാസുകാർക്ക് മൂന്ന് ക്ലാസ്‌ പകൽ 12.30 മുതലും സംപ്രേഷണം ചെയ്യും.

ഉച്ചയ്ക്കുശേഷമാണ് ഒന്നുമുതൽ ഏഴുവരെയും പത്താം ക്ലാസിനും ക്ലാസുകൾ സംപ്രേഷണം ചെയ്യുക.  ഉച്ചയ്ക്ക് 2.00, 2.30, 3, 3.30, 4.00, 4.30, 5 എന്നീ സമയങ്ങളിലാണ് യഥാക്രമം 1, 2, 3, 4, 5, 6, 7 ക്ലാസുകളുടെ സംപ്രേഷണം. പത്താം ക്ലാസിന്റെ സംപ്രേഷണം വൈകിട്ട്‌  5.30 മുതൽ ഏഴുവരെയാണ്. പത്താം ക്ലാസുകളും‍ അടുത്ത ദിവസം രാവിലെ 6.30 മുതൽ പുനഃസംപ്രേഷണം നടത്തും.
കൈറ്റ് വിക്ടേഴ്സ് പ്ലസിൽ അടുത്ത ദിവസം രാവിലെ 8 മുതൽ 9.30 വരെ പത്താം ക്ലാസും വൈകിട്ട്‌ 3.30 മുതൽ 9.30 വരെ പ്ലസ് ടു ക്ലാസുകളും സംപ്രേഷണം ചെയ്യും.  എട്ട്, ഒമ്പത് ക്ലാസുകൾ പകൽ ഒന്നിനും രണ്ടിനുമാണ്‌ സംപ്രേഷണം.  ഒന്നുമുതൽ ഏഴുവരെ ക്ലാസുകാർക്ക് അരമണിക്കൂർ വീതമുള്ള ക്ലാസുകൾ രണ്ടാം ചാനലിൽ തുടർച്ചയായി പകൽ 9.30 മുതൽ 12.30 വരെ പുനഃസംപ്രേഷണം ചെയ്യും.

35,446 അധ്യാപകർക്ക് പരിശീലനം നൽകി


ജി-സ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിച്ചുള്ള ഓൺലൈൻ ക്ലാസുകളുടെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിലെ 35,446 അധ്യാപകർക്ക് പരിശീലനം നൽകി. പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ലോഗിൻ വിലാസം നൽകി. നവംബർ ആദ്യവാരത്തോടെ എട്ട്‌, ഒമ്പത്‌ ക്ലാസുകളിലെ  8.6 ലക്ഷം കുട്ടികൾക്കുകൂടി ലോഗിൻ ഐഡി നൽകി ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും.  
 ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപകർക്ക് ജി-സ്യൂട്ട് പരിശീലനത്തിനായി  സ്കൂളുകളിലെ ഐടി കോ–-ഓർഡിനേറ്റർമാരായ രണ്ട്പേർക്ക് നവംബർ അഞ്ച്‌, ആറ്‌  തീയതികളിൽ വിവിധ കേന്ദ്രങ്ങളിലായി കൈറ്റ് നേരിട്ട് പരിശീലനം നൽകും.  ഇപ്രകാരം പരിശീലനം ലഭിച്ചവർ അതത് സ്കൂളിലെ അധ്യാപകർക്ക് നവംബർ എട്ടിനും 10-നും ഇടയിൽ പരിശീലനം നൽകും. 



deshabhimani section

Related News

View More
0 comments
Sort by

Home