പ്ലസ്‌ വൺ പ്രവേശനത്തിന്‌ ഒരുങ്ങാം ; അറിയാം വിഷയ കോമ്പിനേഷനുകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 17, 2021, 01:03 AM | 0 min read


തിരുവനന്തപുരം
മാഹാമാരിക്കാലത്തും സമയബന്ധിതമായി പരീക്ഷ നടത്തി ഫലവും പ്രഖ്യാപിച്ച് ഒന്നാംവർഷ ഹയർസെക്കൻഡറി കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികളിലേക്ക്‌  പൊതു വിദ്യാഭ്യാസ വകുപ്പ്‌ കടക്കുന്നു. എസ്‌എസ്‌എൽസിക്കുശേഷം ഹയർസെക്കൻഡറി പഠനത്തിന് ചേരുന്നവർ അഭിരുചിക്കനുസരിച്ചായിരിക്കണം ഗ്രൂപ്പുകളും വിഷയ കോമ്പിനേഷനും തെരഞ്ഞെടുക്കേണ്ടത്. സംസ്ഥാന സിലബസിൽ പ്ലസ്‌ വൺ  പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മുന്നിൽ തെരഞ്ഞെടുക്കാൻ 46 കോമ്പിനേഷനുണ്ട്‌.

കോമ്പിനേഷനുകൾ നിരവധി
അമ്പത്തിമൂന്ന് വിഷയത്തിൽ നാല്‌  പ്രധാന വിഷയമടങ്ങിയ കോമ്പിനേഷനുകളിൽ ഏത്‌ പഠിക്കണമെന്ന്‌ അപേക്ഷിക്കുംമുമ്പേ ഉറപ്പാക്കണം. എസ്‌എസ്‌എൽസിക്ക്‌ ഓരോ വിഷയത്തിനും ലഭിച്ച മാർക്കിന്റെ പ്രാധാന്യവും തുടർപഠന വിഷയത്തിൽ കുട്ടിക്കുള്ള അഭിരുചിയും  പ്രധാനം‌. സയൻസ് ഗ്രൂപ്പിൽ  10 വിഷയ കോമ്പിനേഷനാണുള്ളത്. മാനവിക വിഷയങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ 32 വിഷയ കോമ്പിനേഷനും കൊമേഴ്സ് താൽപ്പര്യമുള്ളവർക്ക് നാല് കോമ്പിനേഷനുമാണുള്ളത്.

ഏകജാലകം 
അപേക്ഷാ സമർപ്പണം
ഇഷ്ട കോമ്പിനേഷനുകളുള്ള സ്കൂളുകൾ തെരഞ്ഞെടുത്ത് പ്രവേശനം ഉറപ്പാക്കാൻ ഏകജാലകത്തിലൂടെയുള്ള അപേക്ഷ സമർപ്പണഘട്ടത്തിൽ ശ്രദ്ധിക്കണം. മെഡിക്കൽ, എൻജിനിയറിങ്, മറ്റ് ശാസ്ത്രപഠന മേഖലകളിൽ ഉപരിപഠനാവസരം തേടുന്നവരാണെങ്കിൽ സയൻസ് ഗ്രൂപ്പിലെ കോമ്പിനേഷനുകളാണ് തെരഞ്ഞെടുക്കേണ്ടത്. മെഡിക്കൽ, എൻജിനിയറിങ് പഠനം ലക്ഷ്യമിടുന്നവർക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്‌, ബയോളജി വിഷയങ്ങൾ അടങ്ങിയ കോമ്പിനേഷനിൽ ചേർന്ന് പഠിക്കണം. സയൻസ് ഗ്രൂപ്പിൽ കൂടുതൽ സ്കൂളുകളിൽ ലഭ്യമാകുന്ന കോമ്പിനേഷനും ഇതുതന്നെയാണ്.  മെഡിക്കൽ പ്രവേശനംമാത്രം ലക്ഷ്യമിടുന്നവർക്ക് സയൻസിൽ മാത്‌സ്‌ ഒഴിവാക്കിയുള്ള കോമ്പിനേഷനുകളും ഉണ്ട്‌.  ഏത് കോമ്പിനേഷനിൽ പഠനം നടത്തി തുടർന്ന്‌ ബിരുദമെടുത്താലും സിവിൽ സർവീസ് പരീക്ഷ എഴുതാൻ തടസ്സമില്ല. ബാങ്കിങ്, ധനകാര്യ, ഇൻഷുറൻസ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളിൽ താൽപ്പര്യമുള്ളവർക്ക് കൊമേഴ്സ് ഗ്രൂപ്പിലെ കോ മ്പിനേഷനുകൾ തെരഞ്ഞെടുക്കാം. എംബിഎ ഉൾപ്പെടെയുള്ള മാനേജ്മെന്റ്‌ പഠനരംഗം ലക്ഷ്യമിടുന്നവർക്കും കൊമേഴ്സ് ആണ് ഉചിതം. വിഷയ കോമ്പിനേഷനുകൾ ലഭ്യമായ  സ്കൂളുകളുടെ വിശദാംശങ്ങൾ www.hscap.kerala.gov.inൽ ലഭ്യമാണ്. 

●സയൻസ് ഗ്രൂപ്പ്‌ 
കോമ്പിനേഷൻ
ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്‌, ബയോളജി. ഫിസിക്സ്, കെമിസ്ട്രി, ഹോം സയൻസ്, ബയോളജി.
ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്‌, ഹോം സയൻസ്.
ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്‌, ജിയോളജി.
ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്‌, കംപ്യൂട്ടർ സയൻസ്.
ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്‌, ഇലക്ട്രോണിക്സ്.
ഫിസിക്സ്, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, ജിയോളജി.
ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്‌, സ്റ്റാറ്റിസ്റ്റിക്സ്.
ഫിസിക്സ്, കെമിസ്ട്രി, സൈക്കോളജി, ബയോളജി.
ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്‌, ഇലക്ട്രോണിക് സിസ്റ്റംസ്.

● ഹ്യുമാനിറ്റീസ് 
കോമ്പിനേഷൻ
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ജിയോഗ്രഫി.
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, സോഷ്യോളജി.
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ജിയോളജി.
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ഗാന്ധിയൻ സ്റ്റഡീസ്.
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ഫിലോസഫി.
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, സോഷ്യൽ വർക്ക്.
ഇസ്ലാമിക് ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ജിയോഗ്രഫി.
ഇസ്ലാമിക് ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, സോഷ്യോളജി.
സേഷ്യോളജി, സോഷ്യൽവർക്ക്, സൈക്കോളജി, ഗാന്ധിയൻ സ്റ്റഡീസ്.
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, സൈക്കോളജി.
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ആന്ത്രപ്പോളജി.
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്.
സോഷ്യോളജി, സോഷ്യൽ വർക്ക്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ്.
ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ആന്ത്രപ്പോളജി, സോഷ്യൽ വർക്ക്.
ഹിസ്റ്ററി, ഇക്കണോമിക്സ്, ജിയോഗ്രഫി, ഹിന്ദി.
ഹിസ്റ്ററി, ഇക്കണോമിക്സ്, ജിയോഗ്രഫി, അറബിക്.
ഹിസ്റ്ററി, ഇക്കണോമിക്സ്, ജിയോഗ്രഫി, ഉറുദു.
ഹിസ്റ്ററി, ഇക്കണോമിക്സ്, ജിയോഗ്രഫി, കന്നട.
ഹിസ്റ്ററി, ഇക്കണോമിക്സ്, ജിയോ ഗ്രഫി, തമിഴ്.
ഹിസ്റ്ററി, ഇക്കണോമിക്സ്, സംസ്കൃതം സാഹിത്യ, സംസ്കൃതം ശാസ്ത്ര.
ഹിസ്റ്ററി, ഫിലോസഫി, സംസ്കൃതം സാഹിത്യ, സംസ്കൃതം ശാസ്ത്ര.
ഇക്കണോമിക്സ്, ഗാന്ധിയൻ സ്റ്റഡീസ്, കമ്യൂണിക്കേഷൻ ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ.
സോഷ്യോളജി, ജേണലിസം, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ.
ജേണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചർ, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സൈക്കോളജി.
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, മ്യൂസിക്.
ഹിസ്റ്ററി, ഇക്കണോമിക്സ്, ജിയോഗ്രഫി, മലയാളം.
ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, മലയാളം.
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, മലയാളം.
ഹിസ്റ്ററി, ഇക്കണോമിക്സ്, ഗാന്ധിയൻ സ്റ്റഡീസ്, മലയാളം.
സോഷ്യൽ വർക്ക്, ജേണലിസം, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്.
ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, ഹിന്ദി.
ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, അറബിക്.

● കൊമേഴ്സ് 
കോമ്പിനേഷൻ:
ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, മാത്‌സ്‌.
ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്.
ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, പൊളിറ്റിക്സ്.
ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ.



deshabhimani section

Related News

View More
0 comments
Sort by

Home