വാർത്തഅടിസ്‌ഥാന രഹിതം ; പരീക്ഷാ സിലബസ്‌ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്‌: പിഎസ്‌സി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 05, 2021, 01:06 PM | 0 min read


തിരുവനന്തപുരം> കേരള പ്ബ്ലിക്‌ സർവീസ്‌ കമ്മീഷൻ നടത്തുന്ന ലാസ്‌റ്റ്‌ ഗ്രേഡ്‌, ക്ലർക്ക്‌ മുഖ്യ പരീക്ഷകളുടെ സിലബസ്‌ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിന്‌ മുമ്പ്‌ തന്നെ പ്രചരിപ്പിക്കപ്പെട്ടുവെന്ന വാർത്ത തെറ്റിദ്ധാരണാജനകമാണെന്ന്‌ പിഎസ്‌സി വാർത്താകുറിപ്പിലൂടെ അറിയിച്ചു.

. പരീക്ഷാ സിലബസ്‌ ചെയർമാൻ അംഗീകരിക്കുന്നതോട്‌ കൂടി പരസ്യപ്പെടുത്തുന്നതാണ്‌. ജൂൺ 3ന്‌ തന്നെ പരീക്ഷാ സിലബസ്‌ പിഎസ്‌സി പുറത്തുവിട്ടതാണ്‌. അടുത്ത ദിവസം പിഎസ്‌സി വെബ്‌സെറ്റിൽ പരസ്യപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌.

 പരീക്ഷാസിലബസുകൾ രഹസ്യ സ്വഭാവത്തോട്‌ കൂടിയ രേഖയല്ല. ഉദ്യോഗാർഥികൾക്ക്‌ ആവശ്യമായ തയ്യാറെടുപ്പ്‌  നടത്തുവാനായി മുൻക്കൂട്ടി പ്രസിദ്ധീകരിച്ച്‌ പ്രചരണം നൽകുന്നവയാണ്‌. അതുകൊണ്ട്‌  വാർത്തകളിൽ പ്രചരിക്കുന്നത് പോലെ പിഎസ്‌സിയുടെ വിശ്വാസതയെ ബാധിക്കുന്ന വിഷയമല്ലെന്നും പത്രക്കുറിപ്പിൽ അറിയിച്ചു 



deshabhimani section

Related News

View More
0 comments
Sort by

Home