പിഎബി എക്സ് ഓപറേറ്റർ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2020, 07:00 PM | 0 min read

കാറ്റഗറി നമ്പർ 192/17 കെഎസ്എഫ്ഡിസി യിൽ ടെലഫോൺ പിഎബി എക്സ് ഓപറേറ്റർ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. 

കാറ്റഗറി നമ്പർ 236/18 ആരോഗ്യ വകുപ്പിൽ ജനറൽ ഫിസിയോതെറാപ്പിസ്റ്റ്, കാറ്റഗറി നമ്പർ 13/16 പൊലീസ് വകുപ്പിൽ (മോട്ടോർ ട്രാൻസ്പോർട്ട് വിങ്‌) മോട്ടോർ ട്രാൻസ്പോർട്ട് സബ്ഇൻസ്പെകടർ, 329/19 ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ (പട്ടികവർഗം)  334/19 വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (സർവേയർ). (പട്ടികജാതി/പട്ടികവർഗ്ഗം, പട്ടികവർഗം) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

കാറ്റഗറി നമ്പർ 319/19 സിഡ്കോയിൽ ഡ്രാഫ്ട്സ്മാൻ (സിവിൽ) ഗ്രേഡ് രണ്ട്‌ , 391/18 കണ്ണൂർ, പാലക്കാട് ജില്ലകളിൽ വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ക്ലർക്ക് (പട്ടികവർഗം). 557/14 കെഎസ്ഇബിയിൽ മീറ്റർ റീഡർ/സ്പോട്ട് ബില്ലർ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.

 54/19 പൊതുമരാമത്ത് വകുപ്പിൽ അർക്കിടെക്ച്ചറൽ അസിസ്റ്റന്റ് (പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരിൽനിന്നും നേരിട്ടുള്ള നിയമനം), ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ  453/19 ഹൈസ്കൂൾ ടീച്ചർ (അറബിക്) (രണ്ടാം എൻസിഎ‐ഈഴവ/തിയ്യ/ബില്ലവ), കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ 614/19 പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (ഉറുദു) (ആറാം എൻസിഎ‐ പട്ടികജാതി),  തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ 612/19 പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്)

(എൻസിഎ‐ ഈഴവ/തിയ്യ/ബില്ലവ), തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ  623/19 പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്) എൽപിഎസ്(മൂന്നാം എൻസിഎ‐ പട്ടികജാതി), കണ്ണൂർ ജില്ലയിൽ വിദ്യഭ്യാസ വകുപ്പിൽ 618/19 പാർട്ട് ടൈം ഹൈസ്കൂൾ അസിസ്റ്റന്റ് (സംസ്കൃതം)

(എൻസിഎ‐ മുസ്ലിം) അഭിമുഖം നടത്തും.

68/20 മലബാർ സിമന്റ്സ് ലിമിറ്റഡിൽ ടൈപ്പിസ്റ്റ് ക്ലർക്ക് ഗ്രേഡ് 2 ഒഎംആർ പരീക്ഷ നടത്തും.

സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നിയമനങ്ങളിലെ പത്ത് ശതമാനം സംവരണം ഒക്ടോബർ 23 മുതൽ പ്രാബല്യത്തിൽ വരും.

ഒക്ടോബർ 23 ന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി അവസാനിച്ചിട്ടില്ലാത്ത വിജ്ഞാപനങ്ങളിൽ അർഹരായവർക്ക്  EWS (Economically Weaker Section) ആനുകൂല്യം ഉദ്യോഗാർത്ഥികൾക്ക്

അവകാശപ്പെടുന്നതിലേക്കായി ഓൺലൈൻ അപേക്ഷയിലും പ്രൊഫൈലിലും ആവശ്യമായ ഭേദഗതികൾ വരുത്തും. നവംബർ 04 അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ആയിട്ടുള്ള വിജ്ഞാപനങ്ങളിൽ അർഹരായവർക്ക് സംവരണാനുകൂല്യം അവകാശപ്പെടുന്നതിലേക്കായി നവംബർ 14ന്‌ അർധരാത്രി 12 വരെ അവസാന തിയതി ദീർഘിപ്പിച്ച് നൽകും.

EWS സംവരണം അനുവദനീയമല്ലാത്ത വകുപ്പുതല ക്വാട്ട തസ്തികയുടെ വിജ്ഞാപനങ്ങൾക്ക് തിയതി ദീർഘിപ്പിക്കൽ ബാധകമല്ല.

ഒക്ടോബർ 30 മുതൽക്കുള്ള വിജ്ഞാപനങ്ങളിലും തുടർന്നുള്ള വിജ്ഞാപനങ്ങളിലും സർക്കാർ ഉത്തരവ് പ്രകാരം EWS സംവരണം ബാധകമാക്കാൻ തീരുമാനിച്ചു.

പരീക്ഷകൾക്ക് മാറ്റമില്ല

2020 നവംബർ മാസത്തിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ നിശ്ചയിച്ച  വിവിധ പരീക്ഷകൾ മാറ്റം കൂടാതെ മുൻ നിശ്ചയപ്രകാരം  നടക്കും.

പരീക്ഷ മാറ്റി

കേരള കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കെമിസ്ട്രി (കാറ്റഗറി നമ്പർ 293/19) തസ്തികയിലേക്ക് 2021 ജനുവരി എട്ടിന്‌ നടത്താൻ നിശ്ചയിച്ച എഴുത്തുപരീക്ഷ ജനുവരി 18ലേക്ക് മാറ്റി. പരിഷ്കരിച്ച പരീക്ഷാ കലണ്ടർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അഭിമുഖം

ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) കൊമേഴ്സ് (കാറ്റഗറി നമ്പർ 339/17) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിട്ടുള്ള അവസാനഘട്ട അഭിമുഖം  നവംബർ നാല്‌ മുതൽ പിഎസ്സി ആസ്ഥാന ഓഫീസിലും എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിലും എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലാ ഓഫീസുകളിലും നടത്തും. കോവിഡ്  സുരക്ഷാ മാനദണ്ഡം പാലിച്ചേ  ഓഫീസ് പരിസരത്ത് പ്രവേശിക്കാൻ പാടുള്ളൂ. ഒക്ടോബർ  7, 8, 9 തിയതികളിൽ നടത്താൻ നിശ്ചയിച്ച പിന്നീട് മാറ്റിവച്ച അഭിമുഖത്തിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഈ ഘട്ടത്തിലെ അഭിമുഖത്തിൽ ഉൾപ്പെടുത്തും.  ഒക്ടോബർ 7, 8, 9 തിയതികളിൽ എറണാകുളം റീജണൽ ഓഫീസിൽ അഭിമുഖം നിശ്ചയിച്ച ഉദ്യോഗാർത്ഥികൾക്കായി നവംബർ 4, 5, 6, 18, 19 തിയതികളിലായി എറണാകുളം റീജണൽ ഓഫീസിലും ഒക്ടോബർ 7, 8, 9  തിയതികളിൽ കോഴിക്കോട് റീജണൽ ഓഫീസിൽ  നിശ്ചയിച്ച ഉദ്യോഗാർത്ഥികൾക്കായി നവംബർ 5, 6, 11, 12, 13, 18  തിയതികളിൽ കോഴിക്കോട് റീജണൽ

ഓഫീസിലും  അഭിമുഖം നടത്തും. ഇത് സംബന്ധിച്ച വിവരങ്ങൾക്കായി  പ്രൊഫൈൽ പരിശോധിക്കണം. മുൻ നിശ്ചയിച്ച പ്രകാരമുള്ള  ഇൻർവ്യു മെമ്മോയും അതേ രേഖകളുമായി പുതുക്കി നിശ്ചയിച്ച തിയതിയിൽ നിശ്ചിത

സമയത്ത് അഭിമുഖത്തിന് ഹാജരാകണം. മൂന്ന് ദിവസം മുമ്പ്‌ വരെ അറിയിപ്പ് ലഭിക്കാത്തവർ പിഎസ്സി ആസ്ഥാന ഓഫീസിലെ ജിആർ അഞ്ച്‌ വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ 0471‐2546439).

കാറ്റഗറി നമ്പർ 360/17 പൊതുമരാമത്ത് വകുപ്പിൽ ആർക്കിടെക്ചറൽ അസിസ്റ്റന്റ് (ആർക്കിടെക്ചറൽ വിങ്)  തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിട്ടുള്ള അഭിമുഖം നവംബർ 11, 12, 13 തിയതികളിൽ പിഎസ്സി ആസ്ഥാന ഓഫീസിൽ നടത്തും. ഫോൺ‐ 0471 2546281.  153/18 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനസ്തേഷ്യ (ഒന്നാം എൻസിഎ‐ഹിന്ദു നാടാർ) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിട്ടുള്ള അഭിമുഖം  നവംബർ 11 ന് പിഎസ്സി ആസ്ഥാന ഓഫീസിൽനടത്തും. ഫോൺ‐ 04712546438.

സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോർപറേഷൻ/ബോർഡിൽ (കാറ്റഗറി നമ്പർ 44/15) കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയുടെ അഭിമുഖം 2020 നവംബർ 11, 12, 13തിയതികളിൽ പിഎസ്സി യുടെ ആസ്ഥാന ഓഫീസിൽ  നടത്തും. ഫോൺ: 0471 2546434

കാറ്റഗറി നമ്പർ 103/17 സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ് ഇൻസ്ട്രക്ടർ ഗ്രേഡ് 2 (ടെക്സ്റ്റൈൽ)  തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിട്ടുള്ള അഭിമുഖം നവംബർ 11,

12  തിയതികളിൽ പിഎസ്സി  ആസ്ഥാന ഓഫീസിൽ നടത്തും. കാറ്റഗറി നമ്പർ 238/19 ആരോഗ്യവകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് രണ്ട്‌ (മൂന്നാം എൻസിഎ‐ ഒബിസി) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഭിമുഖം നവംബർ 11 ന്‌   ആസ്ഥാന ഓഫീസിൽ നടത്തും. ഫോൺ‐ 0471 2546364.

കാറ്റഗറി നമ്പർ 402/17 സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സാനിട്ടറി കെമിസ്ട്രി (എൻജിനിയറിങ് കോളേജുകൾ) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിമുഖം നവംബർ 11, 12 തിയതികളിൽ പിഎസ്സി ആസ്ഥാന ഓഫീസിൽ നടത്തും.  ഫോൺ‐ 0471 2546446.

കാറ്റഗറി നമ്പർ 11/19 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പൾമണറി മെഡിസിൻ  തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഭിമുഖം നവംബർ 12, 13 തിയതികളിൽ പിഎസ്സി  ആസ്ഥാന ഓഫീസിൽ  നടത്തും. ഫോൺ‐ 0471 2546438.

എഴുത്തുപരീക്ഷ

കാസർകോട്‌ ജില്ലയിൽ ജുഡീഷ്യറി (ക്രിമിനൽ) വകുപ്പിൽ കാറ്റഗറി നമ്പർ 274/18 കന്നട ട്രാൻസ്ലേറ്റർ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി നവംബർ 13 ന് രാവിലെ 10.30 മുതൽ 1.00 വരെ നടത്തുവാൻ തീരുമാനിച്ചിട്ടുള്ള എഴുത്തുപരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ പിഎസ്സി യുടെ ഔദ്യോഗിക വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാം.

കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥികൾ

 ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. കേരള പബ്ലിക് സർവീസ് കമീഷൻ നടത്തുന്ന വിവിധ പരീക്ഷകൾക്ക് ഹാജരാകുന്ന കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥികൾ അവരവർ പരീക്ഷയെഴുതുന്ന ജില്ലയിലെ പിഎസ്സി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. 

അഭിമുഖത്തിന്റെ തിയതിയും വേദിയും മാറ്റി

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ കൊമേഴ്സ് (ജൂനിയർ) തസ്തികക്കായി 2020 നവംബർ 6 ന് പിഎസ്സി തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ  നടത്താനിരുന്ന അഭിമുഖം, നവംബർ 4, 5 തിയതികളിൽ തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ അഭിമുഖം നിശ്ചയിച്ചിട്ടുള്ള പാലക്കാട് ജില്ലയിൽ നിന്നുള്ള ഉദ്യോഗാർത്ഥികളുടെ അഭിമുഖം എന്നിവ  നവംബർ 24, 25 തിയതികളിൽ പിഎസ്സി പാലക്കാട് ജില്ലാ ഓഫീസിൽ നടത്തും. ഫോൺ‐ 0471 2546439.

കായികക്ഷമതാ പരീക്ഷ

തിരുവനന്തപുരം ജില്ലയിൽ വനംവകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ (കാറ്റഗറി നമ്പർ 120/17)

തസ്തികയിലേക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും  നവംബർ 10, 11 തിയതികളിൽ രാവിലെ ആറു മുതൽ  തിരുവനന്തപുരം, പേരൂർക്കട എസ്എപി ഗ്രൗണ്ടിൽ നടത്തും.

ഒഎംആർ പരീക്ഷ

കാറ്റഗറി നമ്പർ 517/19 പൊതുവിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ അസിസ്റ്റന്റ് തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷ (ഒഎംആർ മൂല്യനിർണയം) നവംബർ ഏഴിന്‌ പകൽ 1.30 മുതൽ 3.15 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ  നടത്തും.  ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ (അസ്സൽ) എന്നിവ സഹിതം അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രത്തിൽ പകൽ 1.30 ന്‌ മുമ്പായി ഹാജരാകണം.  പരീക്ഷയ്ക്ക് ഹാജരാകുന്ന

കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതുന്നതിനായി ബന്ധപ്പെട്ട പ്രമാണങ്ങൾ സഹിതം ജില്ലാ ഓഫീസർക്ക് അപേക്ഷിക്കണം. അപേക്ഷ അയക്കേണ്ട വിലാസം‐ ജില്ലാ ഓഫീസർ, കേരള പബ്ലിക് സർവീസ് കമ്മിഷൻ, ജില്ലാ ഓഫീസ്, തിരുവനന്തപുരം. ഇ മെയിൽ [email protected].

കാറ്റഗറി നമ്പർ 87/19 വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (പെയിന്റർ‐ജനറൽ) , കാറ്റഗറി നമ്പർ 320/19 അഗ്രോ മെഷീനറി കോർപറേഷൻ ലിമിറ്റഡിൽ പെയിന്റർ, കാറ്റഗറി നമ്പർ 365/19 കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ടിൽ പെയിന്റർ (എൻസിഎ‐ പട്ടികജാതി) തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിനായി  നവംബർ 16 ന് രാവിലെ 10.30 മുതൽ 12.15 വരെ നടത്താൻ തീരുമാനിച്ച ഒഎംആർ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽനിന്നും അവരവരുടെ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് സ്വന്തം പ്രൊഫൈലിൽനിന്നും ഡൗൺലോഡ് ചെയ്യണം.

    കാറ്റഗറി നമ്പർ 527/19 ആരോഗ്യ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഗ്രേഡ് 2, 553/19 ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഗ്രേഡ് 2 (പട്ടികജാതി, പട്ടികവർഗം) , ആരോഗ്യവകുപ്പ്/മുനിസിപ്പൽ കോമൺ സർവീസിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2 (എൻസിഎ‐ മുസ്ലിം, എസ്ഐയുസി നാടാർ, എൽസി/എഐ, ഹിന്ദു നാടാർ, ധീവര, വിശ്വകർമ്മ, ഒബിസി യഥാക്രമം കാറ്റഗറി നമ്പർ 597/19, 598/19, 599/19, 600/19, 601/19, 602/19, 603/19)  തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിനായി നവംബർ 10 ന് രാവിലെ 10.30 മുതൽ 12.15 വരെ നടത്താൻ തീരുമാനിച്ച ഒഎംആർ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാം.

പരീക്ഷാകേന്ദ്രത്തിൽ മാറ്റം

2020 നവംബർ ഏഴിന്‌ നടത്താൻ നിശ്ചയിച്ച വിദ്യാഭ്യാസ വകുപ്പിലെ കാറ്റഗറി നമ്പർ 517/19 യുപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) തസ്തികക്കായി തൃശൂർ ജില്ലയിൽ അപേക്ഷ

സമർപ്പിച്ച് ഹോളി ഫാമിലി കോൺവന്റ് ഗേൾസ് ഹൈസ്കൂൾ, ചെമ്പൂക്കാവ്, തൃശൂർ (സെന്റർ നമ്പർ 1003) സെന്റർ പരീക്ഷാകേന്ദ്രമായി ലഭിച്ച രജിസ്റ്റർ നമ്പർ 133007 മുതൽ 133206 വരെയുള്ള ഉദ്യോഗാർത്ഥികളുടെ പരീക്ഷാകേന്ദ്രം ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിയിട്ടുള്ളതും പ്രസ്തുത ഉദ്യോഗാർത്ഥികൾ ഈ സെന്ററിനു പകരം ഗവ. മോഡൽ ഗേൾസ് ഹൈസ്കൂൾ, പാലസ് റോഡ്, തൃശൂർ എന്ന പരീക്ഷാകേന്ദ്രത്തിൽ പരീക്ഷയെഴുതണം.

ശാരീരിക അളവെടുപ്പും
പ്രായോഗിക പരീക്ഷയും

കാറ്റഗറി നമ്പർ 385/18 പൊലീസ് വകുപ്പിൽ കോൺസ്റ്റബിൾ ഡ്രൈവർ തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ശാരീരിക അളവെടുപ്പ്,

പ്രായോഗിക പരീക്ഷ (ഡ്രൈവിങ് ടെസ്റ്റ്‐ ഠ ടെസ്റ്റ്, റോഡ് ടെസ്റ്റ്) എന്നിവ നവംബർ ഒമ്പതുമുതൽ തിരുവനന്തപുരം ആസ്ഥാന ഓഫീസിന്റെയും കൊല്ലം, കോഴിക്കോട്, എറണാകുളം മേഖലാ ഓഫീസുകളുടെയും മേൽനോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഗ്രൗണ്ടുകളിൽ നടത്തും.

 



deshabhimani section

Related News

View More
0 comments
Sort by

Home