39 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിക്കും

39 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു. മത്സ്യഫെഡിലെ വിവിധ തസ്തികൾ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കൽ ഓങ്കോളജി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഓങ്കോളജി, വനിതാ ശിശുവികസന വകുപ്പിൽ ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫീസർ (സ്ത്രീകൾ മാത്രം), പൊതുമരാമത്ത്/ജലസേചന വകുപ്പിൽ ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് ഒന്ന് (ഇലക്ട്രിക്കൽ), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് രണ്ട്, ഫയർ ആൻഡ്് റെസ്ക്യൂ സർവീസസിൽ ഫയർവുമൺ (ട്രെയിനി), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് (പട്ടികവർഗം), ആരോഗ്യ വകുപ്പിൽ ഇസിജി ടെക്നീഷ്യൻ ഗ്രേഡ് 2 (പട്ടികവർഗം), ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം), കേരള പൊലീസ് സർവീസിൽ
പൊലീസ് കോൺസ്റ്റബിൾ (ആംഡ് പൊലീസ് ബറ്റാലിയൻ) (പട്ടികവർഗം), ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ (എൻസിഎ.‐ എൽസി/എഐ),
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ (മെഡിക്കൽ കോളേജുകൾ‐ന്യൂറോളജി വകുപ്പ്) ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിക്കുക. കാറ്റഗറി നമ്പർ 232/18 പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), 83/19 ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), 84/19 ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) (ജലസേചന വകുപ്പിലെ ജീവനക്കാരിൽനിന്നും നേരിട്ടുള്ള നിയമനം), 233/18 പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) (പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരിൽനിന്നും നേരിട്ടുള്ള നിയമനം) ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ (ഒന്നാം എൻസിഎ‐ എസ്സിസിസി), 409/19 കാംകോയിൽ ഓവർസിയർ (സിവിൽ) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു. കാറ്റഗറി നമ്പർ 305/19 ആരോഗ്യവകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, 235/19 ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (രണ്ടാം എൻസിഎ വിശ്വകർമ), 223/17 ആരോഗ്യ വകുപ്പിൽ റഫ്രീജറേഷൻ മെക്കാനിക് (എച്ച്ഇആർ), 87/18 കാംകോയിൽ ടെക്നിക്കൽ അസിസ്റ്റന്റ് സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. കാറ്റഗറി നമ്പർ 617/19 മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്കൂൾ അസിസ്റ്റന്റ് (ഉറുദു) (രണ്ടാം എൻസിഎ‐ ഒബിസി) , 176/19 മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്കൂൾ അസിസ്റ്റന്റ് (ഉറുദു) (രണ്ടാം എൻസിഎ‐ പട്ടികജാതി), 622/19 തിരുവനന്തപുരം, പത്തനംതിട്ട, വയനാട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്(എൻസിഎ‐പട്ടികജാതി), 403/19 കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ വില്ലേജ് ഓയിൽ ഇൻസ്പെക്ടർ അഭിമുഖം നടത്തും. 102/19 ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ മൃഗസംരക്ഷണ വകുപ്പിൽ ചിക് സെക്സർ ഓൺലൈൻ പരീക്ഷ നടത്തും.
കാറ്റഗറി നമ്പർ 513/19 തൃശൂർ ജില്ലയിൽ തസ്തികമാറ്റം വഴി എച്ച്എസ്എ ഹിന്ദി തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ഒഴിവുകൾനേരിട്ടുള്ള നിയമനത്തിനുള്ള റാങ്ക് പട്ടികയിൽനിന്നും നികത്തും. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ ജൂനിയർ അസിസ്റ്റന്റ് തസ്തികയുടെ ഒഴിവുകൾ പ്ലാന്റേഷൻ കോർപറേഷനിൽ ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളിൽനിന്നും സമ്മതപത്രം വാങ്ങി നികത്തും.
വിവരണാത്മക പരീക്ഷ
കാറ്റഗറി നമ്പർ 285/19 കേരള കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഹിന്ദി) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി നവംബർ മൂന്നിന് രാവിലെ 10.30 മുതൽ പകൽ ഒന്നുവരെ നടത്താൻ തീരുമാനിച്ച വിവരണാത്മക പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ പിഎസ്സിയുടെ ഔദ്യോഗിക website ൽ ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അവരവരുടെ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് സ്വന്തം പ്രൊഫൈലിൽനിന്നും അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ടതാണ്.
വകുപ്പുതല പരീക്ഷ‐ അവസാന തിയതി നീട്ടി
ഫസ്റ്റ് ഗ്രേഡ് സർവേയർ/ഹെഡ് സർവേയർ, ലീഗൽ അസിസ്റ്റന്റ് വകുപ്പുതല പരീക്ഷ സ്പെഷ്യൽ ടെസ്റ്റ് ജൂലൈ 2020 ന്റെ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്തംബർ 30 ന് രാത്രി 12 വരെയായിരുന്നു. എന്നാൽ അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 28 ബുധനാഴ്ച രാത്രി 12 വരെയായി ദീർഘിപ്പിച്ചു.
അഭിമുഖം
കാറ്റഗറി നമ്പർ 569/17 വ്യാവസായിക പരിശീലന വകുപ്പിലെ ജൂനിയർ ഇൻസ്ട്രക്ടർ (ഫിറ്റർ) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിട്ടുള്ള അഭിമുഖം നവംബർ 4, 5, 6 തിയതികളിൽ പിഎസ്‌സി ആസ്ഥാന ഓഫീസിൽ നടത്തും. പ്രൊഫൈൽ സന്ദേശം, മൊബൈൽ എസ്എംഎസ് എന്നിവ അയച്ചിട്ടുണ്ട്. ഇന്റർവ്യൂ മെമ്മോ, വ്യക്തിവിവര കുറിപ്പ് എന്നിവ പ്രൊഫൈലിൽനിന്നും ഡൗൺലോഡ് ചെയ്യേണ്ടതാണ്. വ്യക്തി വിവര കുറിപ്പ് പൂരിപ്പിച്ച് ആയതും ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും സഹിതം നേരിട്ട് ഹാജരാകണം. അഭിമുഖത്തിന് മൂന്ന് ദിവസം മുമ്പ് വരെ അറിയിപ്പ് ലഭിക്കാത്തവർ
കേരള പബ്ലിക് സർവീസ് കമീഷൻ ഗവ. റിക്രൂട്ട്മെന്റ് (ജിആർ9) വിഭാഗവുമായി
ബന്ധപ്പെടണം. ഫോൺ: 0471 2546446. പിഎസ്സി വെബ്സൈറ്റിലെ ഇന്റർവ്യു, ഷെഡ്യൂൾ, അനൗൺസ്മെന്റ് ലിങ്കുകൾ എന്നിവ പരിശോധിക്കുക.
ഒഎംആർ പരീക്ഷ
കാറ്റഗറി നമ്പർ 529/19 ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 , 313/19 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിനായി നവംബർ നാലിന് രാവിലെ 10.30 മുതൽ 12.15 വരെ നടത്തുവാൻ തീരുമാനിച്ച ഒഎംആർ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.
എഴുത്തുപരീക്ഷ
കാറ്റഗറി നമ്പർ 287/19 കേരള കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഇംഗ്ലീഷ്) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി നവംബർ അഞ്ചിന് രാവിലെ 10.30 മുതൽ പകൽ ഒന്നുവരെ നടത്താൻ തീരുമാനിച്ചിട്ടുള്ള എഴുത്തുപരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.
വകുപ്പുതല പരീക്ഷ
ഒക്ടോബർ അഞ്ചിലെ 2260 നമ്പർ അസാധാരണ ഗസറ്റ് വിജ്ഞാപനപ്രകാരം പ്രസിദ്ധീകരിച്ച ജൂലൈ 2020 ലെ വകുപ്പുതല പരീക്ഷകളുടെ ഭാഗമായി നിശ്ചയിച്ച നവംബർ 17, 18, 19, 23, 27, 30,ഡിസംബർ 03, 07 തിയതികളിലെ ഒഎംആർ
പരീക്ഷകളുടെ സമയക്രമം രാവിലെ എട്ടുമുതലെന്ന് നിശ്ചയിച്ചിരുന്നത് രാവിലെ പത്തുമുതൽ(പരീക്ഷാർത്ഥികൾ 9.30 ന് മുമ്പായി പരീക്ഷാ കേന്ദ്രങ്ങളിലെത്തിച്ചേരണമെന്ന നിബന്ധനയോടെ) പുന:ക്രമീകരിച്ചു. നവംബർ 17, ഡിസംബർ 07 തിയതികളിലെ പരീക്ഷ രാവിലെ 10 മുതൽ പകൽ 12 വരെയും (രണ്ട് മണിക്കൂർ ദൈർഘ്യം), ബാക്കി ദിവസങ്ങളിലെ പരീക്ഷ രാവിലെ 10മുതൽ പകൽ 11.30 വരെയും (ഒന്നര മണിക്കൂർ) ആയിരിക്കും.
പൊതുപ്രാഥമിക പരീക്ഷ മാറ്റി
പത്താം ക്ലാസ്സ്‌വരെയുള്ള വിദ്യാഭ്യാസ യോഗ്യത അടിസ്ഥാന യോഗ്യതയായിട്ടുള്ള തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2020 ഡിസംബറിൽ നടത്താൻ നിശ്ചയിച്ച പൊതുപ്രാഥമിക പരീക്ഷ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തത്‌കാലം മാറ്റി. ഈപരീക്ഷയുടെ ഓരോഘട്ടത്തിലും ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾക്കാണ് പങ്കെടുക്കുന്നത്.പൊതുഗതാഗത സംവിധാനങ്ങൾ പൂർവസ്ഥിതിയിലെത്തുന്നതിന് കാലതാമസം നേരിടുന്നതിനാലും ഓരോഘട്ട പരീക്ഷക്കും ഏകദേശം 2000 പരീക്ഷാകേന്ദ്രങ്ങൾ കോവിഡ് സുരക്ഷാ മാനദണ്ഡ പ്രകാരം സജ്ജീകരിക്കുന്നതിൽ പ്രയാസം നേരിടുന്നതിനാലുമാണ് പരീക്ഷ മാറ്റിയത്. 2021 ഫെബ്രുവരിയിൽ പരീക്ഷ നടത്തും.









0 comments