എംജി ബിരുദ പ്രവേശനം: മൂന്നാം അലോട്ട്‌മെന്റായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2020, 12:00 AM | 0 min read


കോട്ടയം
മഹാത്മാഗാന്ധി സർവകലാശാലയ്ക്കുകീഴിലുള്ള കോളേജുകളിൽ ബിരുദ പ്രോഗ്രാം പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി അടച്ച് 13ന് വൈകിട്ട് നാലിനകം പ്രവേശനം കൺഫേംചെയ്യണം. സ്ഥിരപ്രവേശനം നേടുന്നവർ കോളേജുമായി ബന്ധപ്പെട്ട് നിശ്ചിത കോളേജ് ഫീസ് അടച്ച് പ്രവേശനം സ്ഥിരപ്പെടുത്തണം.

ഒക്‌ടോബർ 13ന് വൈകിട്ട് നാലിനുമുമ്പായി നിശ്ചിതഫീസ് അടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം അലോട്ട്‌മെന്റ് കൺഫേം ചെയ്യാത്തവരുടെയും അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും. ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കാനും 14, 15 തീയതികളിൽ അവസരം ലഭിക്കും. നാലാംഅലോട്ട്‌മെന്റ് 19നകം പ്രസിദ്ധീകരിക്കും. ഒന്നാംസെമസ്റ്റർ ക്ലാസുകൾ ഒക്‌ടോബർ 22ന് ആരം
ഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home