അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), ഓവർസിയർ ഗ്രേഡ് ഒന്ന് (സിവിൽ) തസ്തികകളിൽ വിജ്ഞാപനമിറക്കും

തദ്ദേശഭരണവകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), ഓവർസിയർ ഗ്രേഡ് ഒന്ന്
(സിവിൽ) എന്നീ തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിക്കാൻ പിഎസ്‌സി തീരുമാനിച്ചു. കൊല്ലം ജില്ലയിൽ വിവിധ വകുപ്പുകളിൽ സർജന്റ് (കാറ്റഗറി നമ്പർ 427/2020) തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. യുപി സ്കൂൾ അസിസ്റ്റന്റ് മലയാളം മീഡിയം (കാറ്റഗറി നമ്പർ 517/19) തസ്തികക്കായി അപേക്ഷ അയച്ചതായി അവകാശപ്പെട്ട് ഉദ്യോഗാർഥികൾ നൽകിയ പരാതി പിഎസ്‌സി ക്ക് പുറത്തുനിന്നുള്ള സാങ്കേതിക വിദഗ്ധർ അടങ്ങിയ സമിതി പരിശോധിച്ച്
വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. നിശ്ചിതസമയപരിധിക്കുള്ളിൽ യുപി സ്കൂൾ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ അയച്ചതായുള്ള പരാതിക്കാരുടെ വാദം നിലനിൽക്കുന്നതല്ലെന്ന സമിതിയുടെ കണ്ടെത്തൽ കമീഷൻ യോഗം അംഗീകരിച്ചു. യൂണിവേഴ്സിറ്റികളിലെ 21 അനധ്യാപക തസ്തികകളിലേക്കുള്ള നിയമനം സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി സർക്കാരിൽനിന്ന് ലഭിച്ച കരട് നിർദേശങ്ങൾ ഭേദഗതികളോടെ അംഗീകരിച്ചു. ലാസ്റ്റ് ഗ്രേഡ്, ലൈബ്രേറിയൻ, അസിസ്റ്റന്റ്
എൻജിനിയർ, പമ്പ് ഓപറേറ്റർ, പബ്ലിക് റിലേഷൻസ് ഓഫീസർ, സെക്യൂരിറ്റി ഓഫീസർ, ഡ്രൈവർ ഗ്രേഡ് രണ്ട്്, സിസ്റ്റം മാനേജർ, സിസ്റ്റം അനലിസ്റ്റ്, പ്രോഗ്രാമർ എന്നീ അനധ്യാപകതസ്തികകൾ ഇതിൽപ്പെടുന്നു.
കോവിഡ് പോസിറ്റീവായ
ഉദ്യോഗാർഥികൾ
നിർദേശങ്ങൾ പാലിക്കണം
കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർഥികൾ പിഎസ്സി പരീക്ഷയെഴുതുന്നതിന് നിർദേശങ്ങൾ പാലിക്കണം കോവിഡ ് പോസിറ്റീവ് ആയ ഉദ്യോഗാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം [email protected] എന്ന ഇ‐മെയിൽ വിലാസം മുഖേന മുൻകൂട്ടി അപേക്ഷിക്കണം.
പരീക്ഷ എഴുതുവാൻ അനുവദിച്ചുകൊണ്ടുള്ള ആരോഗ്യവകുപ്പിന്റെ സമ്മതപത്രം, കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
ആരോഗ്യപ്രവർത്തകനൊപ്പം മെഡിക്കൽ ആംബുലൻസിലെത്തിയാൽ മാത്രമേ പരീക്ഷയെഴുതുവാൻ അനുവദിക്കൂ. പരീക്ഷാകേന്ദ്രത്തിൽ സൗകര്യപ്രദമായ സ്ഥലത്ത് ആംബുലൻസിൽ ഇരുന്ന് പരീക്ഷ എഴുതേണ്ടതാണ്. ഉദ്യോഗാർഥിയുടെ തിരിച്ചറിയൽ തെളിയിക്കുന്നതിന് ബന്ധപ്പെട്ട ഡോക്ടറുടെ സാക്ഷ്യപത്രം ഹാൾടിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഹാജരാക്കണം.
കോവിഡ് വ്യാപനത്തിന്റെ പ്രത്യേക സാഹചര്യത്തിൽ താത്കാലികമായി മാത്രമാണ് പിഎസ്‌സി പരീക്ഷകൾക്ക് സെന്റർ മാറ്റം അനുവദിക്കുന്നത്. ജില്ലാതലപരീക്ഷകൾക്ക് കേന്ദ്രമാറ്റം അനുവദിക്കുന്നതല്ല. സെന്റർ മാറ്റം ആവശ്യമുള്ള ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തതിനു ശേഷം ആയതിന്റെ പകർപ്പ്, സെന്റർ മാറ്റം അനുവദിയ്ക്കുവാൻ വേണ്ട കാരണങ്ങൾ സംബന്ധിച്ച വിവരം/സർട്ടിഫിക്കറ്റ്, ഫോൺ നമ്പർ എന്നിവ [email protected] എന്ന ഇ മെയിൽ വിലാസം മുഖേന കുറഞ്ഞത് അഞ്ച് ദിവസം മുമ്പ് അപേക്ഷിക്കണം. തപാലിൽ അയക്കുന്നവർ അണ്ടർ സെക്രട്ടറി, ഇഎഫ് വിഭാഗം, കേരള പബ്ലിക് സർവീസ് കമ്മിഷൻ, പട്ടം, തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ സ്വീകരിച്ച് സെന്റർ മാറ്റം അനുവദിക്കുന്നപക്ഷം വിവരം പ്രൊഫൈൽ, എസ്എംഎസ് മുഖേന അറിയിക്കും.
എഴുത്ത് പരീക്ഷ
പാലക്കാട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ക്ലർക്ക് (തമിഴും മലയാളവും അറിയാവുന്നവർ)‐ മെയിൻ പരീക്ഷ (പാർട് 1‐ നേരിട്ടുള്ള നിയമനം)(കാറ്റഗറിനമ്പർ 116/17), മെയിൻ പരീക്ഷ (പാർട്ട് 2‐ തസ്തികമാറ്റം മുഖേന)(കാറ്റഗറി നമ്പർ 117/17), എൻസിഎ‐ധീവര(കാറ്റഗറി നമ്പർ 48/19) തസ്തികയിലേക്ക ് 2020 ഒക്ടോബർ 03 ന് പകൽ 2.00 മുതൽ 4.30 വരെ എഴുത്തുപരീക്ഷ നടത്തും.









0 comments