കമ്പനി/ബോർഡ്/കോർപറേഷനുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്/ സ്റ്റെനോഗ്രാഫർ ചുരുക്കപ്പ-ട്ടിക

പട്ടികജാതി വികസന വകുപ്പിൽ കാറ്റഗറി നമ്പർ 574/17 (തസ്തികമാറ്റം മുഖേന),575/17 (നേരിട്ടുളള നിയമനം) ട്രെയിനിങ് ഇൻസ്ട്രക്ടർ ‐സർവേയർ, കേരള കോ ഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 411/17 ടെക്നിക്കൽ സൂപ്രണ്ട് (എൻജിനിയറിങ്), വിവിധ കമ്പനി/ബോർഡ്/കോർപറേഷനുകളിൽ കാറ്റഗറി നമ്പർ 193/17 കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്/സ്റ്റെനോഗ്രാഫർ, കേരള ഫിനാൻഷ്യൽ കോർപറേഷനിൽ കാറ്റഗറി നമ്പർ 89/16 ജൂനിയർ ടെക്നിക്കൽ ഓഫീസർ (സിവിൽ) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു. ഭൂഗർഭജല വകുപ്പിൽ കാറ്റഗറി നമ്പർ 248/18 ഡ്രില്ലിങ് അസിസ്റ്റന്റ്.വിവിധ ജില്ലകളിൽ ഗ്രാമവികസന വകുപ്പിൽ കാറ്റഗറി നമ്പർ 276/18 വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് 2, കേരള സംസ്ഥാന സഹകരണ കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 386/18 സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ് 2സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.കോളേജ് വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 157/19 ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് (രണ്ടാം എൻസിഎ.‐ എൽസി/എഐ). സാമൂഹ്യനീതി വകുപ്പിൽ കാറ്റഗറി നമ്പർ 237/19 സൂപ്പർവൈസർ ഐസിഡിഎസ്(ഒന്നാം എൻസിഎ–പട്ടികവർഗം) അഭിമുഖം നടത്തും. ആരോഗ്യവകുപ്പിൽ കാറ്റഗറി നമ്പർ 493/19 വിജ്ഞാപന പ്രകാരം സൈക്യാട്രിക് സോഷ്യൽ വർകർ ഓൺലൈൻ പരീക്ഷ നടത്തും.
പ്രമാണപരിശോധന
വിവിധ യൂണിവേഴ്സിറ്റികളിൽ കാറ്റഗറി നമ്പർ 215/18
അസിസ്റ്റന്റ് തസ്തികയിലേക്ക് കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച പ്രമാണപരിശോധന കോവിഡ് നിർവ്യാപനത്തിനുളള മാനദണ്ഡങ്ങൾ പാലിച്ച് ജൂലൈ 7,8, 9, 10 തിയതികളിൽ പിഎസ്സി ആസ്ഥാന ഓഫീസിലും വിവിധ ജില്ലാ ഓഫീസുകളിലുമായി പൂർത്തിയാക്കും.
അഭിമുഖം
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ കാറ്റഗറി നമ്പർ 19/15 ഡിവിഷണൽ അക്കൗണ്ടന്റ് (എൻസിഎ– പട്ടികജാതി) തസ്തികയിലേക്ക് ജൂലൈ
എട്ടിന് പിഎസ്സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ ലഭിക്കും. മെമ്മൊ ലഭിക്കാത്തവർ 0471 2546242 എന്ന നമ്പരിൽ ബന്ധപ്പെടണം. പട്ടികജാതി/പട്ടികവർഗ വികസന കോർപറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 82/18 കമ്പനി സെക്രട്ടറി കം ഫിനാൻസ് മാനേജർ തസ്തികയിലേക്ക് ജൂലൈ എട്ടിന് പിഎസ്സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ ലഭിക്കും. മെമ്മൊ ലഭിക്കാത്തവർ 0471 2546434 എന്ന നമ്പരിൽ ബന്ധപ്പെടണം. കോവിഡ് രോഗവ്യാപന ഭീതി നിലനിൽക്കുന്നതിനാൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ ഉദ്യോഗാർത്ഥികൾ ഓഫീസ് പരിസരത്ത് പ്രവേശിക്കുവാൻ പാടുള്ളൂ. ഗൾഫ്/ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നിട്ടുളളവരോ, ക്വാറന്റൈൻ കാലാവധിയിലുൾപ്പെട്ടവരോ, മറ്റ് രോഗബാധയുളളവരോ ആയ ഉദ്യോഗാർഥികൾ അത്തരം അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് അഭിമുഖ തിയതി മാറ്റി നൽകും. കൂടാതെ ഹോട്ട്സ്പോട്ട്, കണ്ടൈൻമെന്റ് സോണിൽ ഉൾപ്പെട്ടവർക്കും അപേക്ഷ പ്രകാരം തിയതി മാറ്റി നൽകും. അഭിമുഖത്തിന് ഹാജരാകുന്നവർ വെബ്സൈറ്റിൽ ലഭ്യമാക്കിയിരിക്കുന്ന കോവിഡ് ചോദ്യാവലി ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അപ്ലോഡ് ചെയ്യണം.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ കാറ്റഗറി നമ്പർ 19/15 ഡിവിഷണൽ
അക്കൗണ്ടന്റ് തസ്തികയിലേക്ക് ജൂലൈ എട്ടിന് പിഎസ്സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. അറിയിപ്പ് പ്രൊഫൈൽ, എസ്എംഎസ് അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ എൽആർ 1 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546242). ഇന്റർവ്യു, മെമ്മോ, വ്യക്തിവിവരണക്കുറിപ്പ് എന്നിവ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭിക്കും.
ഇ‐വേക്കൻസി സോഫ്റ്റ്വേർ നിർബന്ധമാക്കി
വിവിധ വകുപ്പുകൾ, കമ്പനി/ ബോർഡ്/ കോർപറേഷനുകൾ, പിഎസ്സി മുഖേന നിയമനം നടത്തുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും 2020 ജൂൺ 30 ന് ശേഷം ഇ‐വേക്കൻസി സോഫ്റ്റ്വെയർ വഴിയല്ലാതെ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ സ്വീകരിക്കുന്നതല്ല.









0 comments