സിവിൽ സർവീസ്‌ പ്രിലിമിനറി പരീക്ഷ മാറ്റി; പുതുക്കിയ തീയതി 20ന്‌ അറിയാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 04, 2020, 10:29 PM | 0 min read

തിരുവനന്തപുരം > സിവിൽ സർവീസ്‌ പ്രിലിമിനറി പരീക്ഷ മാറ്റിവയ്‌ക്കാൻ തിങ്കളാഴ്‌ച ചേർന്ന യൂണിയൻ പബ്ലിക്‌ സർവീസ്‌  കമീഷൻ (യുപിഎസ്‌സി) പ്രത്യേക യോഗം തീരുമാനിച്ചു. മെയ്‌ 31ന്‌ നടത്താനിരുന്ന പരീക്ഷ കോവിഡ്‌–-19  പശ്‌ചാത്തലത്തിലാണ്‌ മാറ്റിയത്‌. പുതുക്കിയ തീയതി ‌ 20ന്‌  കമീഷൻ യോഗം ചേർന്ന്‌ തീരുമാനിക്കും.
പുതുക്കിയ തീയതി പ്രഖ്യാപിക്കുമ്പോൾ ഉദ്യോഗാർഥികൾക്ക്‌ പരീക്ഷയ്‌ക്ക്‌  ഒരുമാസത്തെ സമയം അനുവദിക്കും. ഒപ്പം നടത്തേണ്ടിയിരുന്ന ഇന്ത്യൻ ഫോറസ്‌റ്റ്‌ സർവീസ്‌  പരീക്ഷയും മാറ്റിയിട്ടുണ്ട്‌.

2019 സിവിൽ സർവീസ്‌ മെയിൻ വിജയിച്ചവരിൽ അവശേഷിക്കുന്നവരുടെ പേഴ്‌സണാലിറ്റി ടെസ്‌റ്റ്‌, ഇന്ത്യൻ ഇക്കണോമിക്‌ സർവീസ്‌/ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ സർവീസ്‌ എക്‌സാമിനേഷൻ 2020, കംബൈൻഡ്‌  മെഡിക്കൽ സർവീസസ്‌ എക്‌സാമിനേഷൻ, സെൻട്രൽ ആംഡ്‌ പൊലീസ്‌ ഫോഴ്‌സ്‌ എക്‌സാമിനേഷൻ, എൻഡിഎ ആൻഡ്‌ നേവൽ അക്കാദമി എക്‌സാമിനേഷൻ എന്നിവ നേരത്തേതന്നെ മാറ്റിവച്ചിട്ടുണ്ട്‌.  വിവരങ്ങൾക്ക്‌: https://www.upsc.gov.in.



deshabhimani section

Related News

View More
0 comments
Sort by

Home