കീം 2020: പരീക്ഷാ സെന്റർ ; ഇന്നുമുതൽ 21 വരെ മാറ്റി നൽകാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 15, 2020, 10:33 PM | 0 min read


തിരുവനന്തപുരം 
2020–- -21 അധ്യയന വർഷത്തെ കേരള എൻജിനിയറിങ്‌, ഫാർമസി പ്രവേശന പരീക്ഷ-യ്ക്കായി പ്രവേശന പരീക്ഷാ കമീഷണറുടെ വെബ് സൈറ്റ് വഴി അപേക്ഷ സമർപ്പിച്ചവർക്ക്‌  തെരഞ്ഞെടുത്ത പരീക്ഷാകേന്ദ്രത്തിൽ മാറ്റം വരുത്തുന്നതിന് അവസരം. കേരളത്തിനകത്തോ പുറത്താ തെരഞ്ഞെടുത്ത പരീക്ഷാകേന്ദ്രത്തിൽ മാറ്റം വരുത്താൻ വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലെ "KEAM2020 -Online Application' മുഖേന വ്യാഴാഴ്‌ച രാവിലെ 10 മുതൽ  21ന്‌ പകൽ 12 വരെ സമയം അനുവദിക്കും.

വിദ്യാർഥികൾക്ക് വെബ് സൈറ്റിലെ "Candidate login'  ലിങ്കിലൂടെ ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേഡ് എന്നിവ നൽകി ഹോം പേജിൽ പ്രവേശിച്ചശേഷം "Change Examination Centre' ലിങ്ക് വഴി പരീക്ഷാകേന്ദ്രം മാറാം. പരീക്ഷാകേന്ദ്രത്തിൽ മാറ്റം വരുത്തുമ്പോൾ അധികമായി ഫീസ് അടയ്ക്കേണ്ടി വരികയാണെങ്കിൽ ഓൺലൈനായി മാത്രമേ ഫീസ് അടയ്ക്കാൻ സാധിക്കൂ. ഇതിനുള്ള അവസരം പിന്നീട് നൽകും. പരീക്ഷാകേന്ദ്രം മാറ്റുന്നതിന് ഒരു തവണ മാത്രമേ അവസരം ഉണ്ടാകൂ. പരീക്ഷാകേന്ദ്രം മാറാൻ തപാലിലോ നേരിട്ടോ ഇമെയിലായോ അപേക്ഷ സ്വീകരിക്കില്ല. വിവരങ്ങൾക്ക്‌ വെബ്‌സൈറ്റ്‌ : www.cee.kerala.gov.in  ഹെൽപ് ലൈൻ നമ്പർ: 0471 - 2525300.



deshabhimani section

Related News

View More
0 comments
Sort by

Home