533 മെഡിക്കൽ കോളേജുകൾ 80448 എംബിബിഎസ്‌ സീറ്റ്‌ ; 261 എണ്ണം സ്വകാര്യ സ്ഥാപനങ്ങള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 06, 2020, 10:45 PM | 0 min read


തിരുവനന്തപുരം
രാജ്യത്ത് നിലവിൽ 533 മെഡിക്കൽ കോളേജിലായി ആകെ 80,448 എംബിബിഎസ്‌ സീറ്റുള്ളതായി ലോക്‌സഭയിൽ വെളിപ്പെടുത്തൽ.  261 കോളേജ്‌ സ്വകാര്യമേഖലയിലാണ്‌. മെഡിക്കൽ പിജി (എംഡി, എംഎസ്) കോഴ്‌സുകൾക്ക്‌ 436 കോളേജിലായി 40,408 സീറ്റുണ്ട്‌. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ വർധൻ ലോക്‌സഭയിൽ വച്ച കണക്കാണിത്‌.

എംബിബിഎസ്‌, പിജി സീറ്റുകൾ വർധിപ്പിക്കുന്നതിന്‌ നടപടി ആരംഭിച്ചതായും മന്ത്രി പറഞ്ഞു.  നിലവിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള മെഡിക്കൽ കോളേജുകളിലെ എംബിബിഎസ്‌ സീറ്റുകളുടെ എണ്ണം 150ൽനിന്ന്‌ 250 ആക്കി ഉയർത്തുന്നതിന്‌ സ്റ്റാഫ്‌ പാറ്റേൺ, കിടക്കകളുടെ എണ്ണം, ഫാക്കൽറ്റി എന്നിവയിൽ നിലവിലെ നിബന്ധനകളിൽ ഇളവ്‌ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

പിജി കോഴ്‌സുകളിൽ സീറ്റ് വർധിപ്പിക്കാനായി അധ്യാപക-–- വിദ്യാർഥി അനുപാതത്തിൽ മാറ്റം വരുത്തുമെന്ന്‌ ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അശ്വിനികുമാർ ചൗബെ കഴിഞ്ഞ ദിവസം പാർലമെന്റിൽ പറഞ്ഞിരുന്നു. എംഡി, എംഎസ് കോഴ്‌സുകളിൽ നിലവിലുള്ള 1:1 അനുപാതം 1:2 ആയും ക്ലിനിക്കൽ കോഴ്‌സുകളിൽ 1:1 എന്നത് 1:3 ആയും ഉയർത്തും. സംസ്ഥാന സർക്കാരുകൾക്കു കീഴിലെ മെഡിക്കൽ കോളേജുകളിലും സീറ്റുവർധനയ്ക്ക് നടപടി സ്വീകരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home