സിബിഎസ്‌ഇ 10, 12 ബോർഡ്‌ പരീക്ഷ ; അഡ്‌മിറ്റ്‌ കാർഡ്‌ ഡൗൺലോഡ്‌ ചെയ്യാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 19, 2020, 10:25 PM | 0 min read


തിരുവനന്തപുരം
സെൻട്രൽ ബോർഡ്‌ ഓഫ്‌ സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്‌ഇ) 10ഉം 12ഉം ക്ലാസുകളിലെ ബോർഡ്‌ പരീക്ഷകളുടെ ഹാൾ ടിക്കറ്റ്‌ (അഡ്‌മിറ്റ്‌ കാർഡ്‌) വിതരണം തുടങ്ങി. സിബിഎസ്‌ഇ വെബ്‌സൈറ്റിൽനിന്ന്‌ അതത്‌ സ്‌കൂൾ ഐഡി ഉപയോഗിച്ച്‌ ഡൗൺലോഡ്‌ ചെയ്യാം. വിദ്യാർഥികൾക്ക്‌ നേരിട്ട്‌ ഹാൾ ടിക്കറ്റ്‌ ഡൗൺലോഡ്‌ ചെയ്യാൻ കഴിയില്ല.

രജിസ്‌റ്റർ ചെയ്‌തിട്ടുള്ള സ്‌കൂളുകൾ കുട്ടികളുടെ അഡ്‌മിറ്റ്‌ കാർഡ്‌ ഡൗൺലോഡ്‌ ചെയ്തശേഷം പ്രിൻസിപ്പലിന്റെ ഒപ്പ്‌ രേഖപ്പെടുത്തി വേണം കുട്ടികൾക്ക്‌ കൈമാറാൻ.
അഡ്മിറ്റ്‌ കാർഡിൽ തങ്ങൾ എഴുതുന്ന വിഷയങ്ങളും പരീക്ഷാ തീയതിയും കൃത്യമാണെന്ന്‌ വിദ്യാർഥികൾ ഉറപ്പാക്കണം. 10–-ാം ക്ലാസ്‌ പരീക്ഷ ഫെബ്രുവരി 15 മുതൽ മാർച്ച്‌ 20 വരെയും 12–-ാം ക്ലാസ്‌ പരീക്ഷ ഫെബ്രുവരി 15 മുതൽ മാർച്ച്‌ 30 വരെയുമാണ്‌ നടക്കുന്നത്‌. ഫെബ്രുവരി ഒന്നുമുതൽ ഏഴുവരെ  നടക്കുന്ന തിയറി പരീക്ഷയുടെ മാർക്ക്‌ അപ്‌ലോഡ്‌ ചെയ്യാൻ സിബിഎസ്‌ഇ വെബ്‌സൈറ്റിൽ സൗകര്യമൊരുക്കിയിട്ടുണ്ട്‌. എന്നാൽ, പ്രൈവറ്റ്‌ രജിസ്‌ട്രേഷൻ വിദ്യാർഥികൾക്ക്‌ ഇതുവരെ അഡ്‌മിറ്റ്‌ കാർഡ്‌ ലഭ്യമാക്കിയിട്ടില്ല. സിബിഎസ്‌ഇ 10–-ാം ക്ലാസ്‌ പരീക്ഷയ്‌ക്ക്‌ 240 വിഷയവും 12–-ാം ക്ലാസിന്‌ 30,000 കോമ്പിനേഷൻ വിഷയവുമാണ്‌ രാജ്യമാകെയുള്ളത്‌. വിശദവിവരങ്ങൾക്ക്‌ http://www.cbse.nic.in



deshabhimani section

Related News

View More
0 comments
Sort by

Home