എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; മാർച്ച്‌ 10ന്‌ ആരംഭിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 30, 2019, 08:40 PM | 0 min read

തിരുവനന്തപുരം>  ഈ വർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ ഒരുമിച്ച്‌ നടത്തും. മാർച്ച്‌ പത്തിന്‌ ആരംഭിക്കുന്ന പരീക്ഷകൾ 26ന്‌ അവസാനിക്കും. രാവിലെ തന്നെ പരീക്ഷകൾ നടത്താനും ബുധനാഴ്ച ചേർന്ന ക്യുഐപി യോഗം സർക്കാരിന്‌ ശുപാർശ ചെയ്തു.

എസ്‌എസ്‌എൽസി, എച്ച്‌എസ്‌എസ്‌, വിഎച്ച്‌എസ്‌ഇ മോഡൽ പരീക്ഷകൾ ഫെബ്രുവരി 12 മുതൽ 18 വരെ നടക്കും. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി അഞ്ചിനും മാർച്ച് അഞ്ചിനുമുള്ളിൽ നടത്തും. എസ്എസ്എൽസി ഐടി പരീക്ഷകൾ ജനുവരി 31ന്‌ മുമ്പായി  തീർക്കും.

വാർഷിക പരീക്ഷകളുടെ ചോദ്യപേപ്പറുകൾ അതാത് സ്കൂളുകളിൽ സൂക്ഷിക്കും. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കും. ചോദ്യപേപ്പർ സൂക്ഷിക്കുന്ന സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. പൊലീസ് സുരക്ഷയും ഉറപ്പാക്കും.

പരീക്ഷാ ജോലികൾക്കായി നിയമിക്കപ്പെടുന്ന ഇൻവിജിലേറ്റർ, ഡെപ്യൂട്ടി ചീഫ്, ചീഫ് സൂപ്രണ്ട് എന്നിവരുടെ പ്രതിഫലം വർധനയോടെ ഏകീകരിക്കാനും യോഗം ശുപാർശ ചെയ്തു. രണ്ടാം പാദവാർഷിക പരീക്ഷ ഡിസംബർ ഒമ്പത്‌ മുതൽ 20 വരെ ഒരുമിച്ച്‌ നടത്തും. ഒന്നുമുതൽ അഞ്ചുവരെയും 10, 11, 12 ക്ലാസ്സുകൾക്കും രാവിലെയും ആറുമുതൽ ഒമ്പതുവരെ ക്ലാസ്സുകൾക്ക്‌  ഉച്ചയ്ക്ക് ശേഷവുമായിരിക്കും പരീക്ഷ.

നവംബർ 20 മുതൽ എല്ലാ പൊതുവിദ്യാലയങ്ങളിലും പ്രത്യേക പിടിഎ യോഗം വിളിക്കും. സമഗ്ര ശിക്ഷ, എസ്‌സിഇആർടി എന്നിവ തുടർന്ന് നടത്തുന്ന പരിപാടികൾ സംസ്ഥാനതല ക്യുഐപി  മോണിറ്ററിങ്‌ സമിതിയിൽ വിശദീകരിക്കാനും തീരുമാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home