കേരള ഫിനാൻഷ്യൽ കോർപറേഷനിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 17, 2019, 09:50 AM | 0 min read

കേരള ഫിനാൻഷ്യൽ കോർപറേഷനിൽ ക്രെഡിറ്റ് അഡൈ്വസർ 1, ക്രെഡിറ്റ് ഓഫീസർ 4, മാർക്കറ്റിങ് എക്സിക്യൂട്ടീവ് 3, സർവീസ് എൻജിനിയർ 1, സിസ്റ്റം അനലിസ്റ്റ് 1 ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം .  ക്രെഡിറ്റ് അഡൈ്വസർ യോഗ്യത ബാങ്കിൽനിന്നോ ംറ്റേതെങ്കിലും ധനകാര്യസ്ഥാപനങ്ങളിൽനിന്നോ ഡിജിഎം അല്ലെങ്കിൽ അതിന്മുകളിലുള്ള കേഡറിൽനിന്ന് വിരമിച്ചവരാവകണം. രേപാജക്ട് ഫിനാനസ്/ ക്രെഡിറ്റ് പോർട്ഫോളിയോ എന്നിവയിൽ കുറഞ്ഞത് 10 വർഷത്തെ പരിചയം. പ്രായം 62ൽകുറവ്. ക്രെഡിറ്റ് ഓഫീസർ യോഗ്യത ബിരുദവും ജെഎഐഐബിയും പ്രായം 40ൽ താഴെ. ക്രെഡിറ്റ് അപ്രൈസലിൽ  മൂന്ന് വർഷത്തെ പരിചയമുള്ള ബാങ്കുകളിൽനിന്നൊ മറ്റ് ധനകാര്യസ്ഥാപനങ്ങളിൽനിന്നോ വിരമിച്ച ജീവനക്കാർക്ക് അപേക്ഷിക്കാം.

പ്രായം 62ൽതാഴെ. മാർക്കറ്റിങ് എക്സിക്യൂട്ടീവ്  യോഗ്യത ബിരുദവും ഫിനാൻഷ്യൽ പ്രൊഡക്ട്/ സർവീസ് മാർക്കറ്റിങിൽ  രണ്ട് വർഷത്തെ പരിചയവും. പ്രായം 30ൽ താഴെ. സർവീസ് എൻജിനിയർ യോഗ്യത ഐടി ഹാർഡ്വേർ ആൻഡ് നെറ്റ് വർകിങ്. പ്രായം 35ൽ താഴെ. സിസ്റ്റം അനലിസ്റ്റ്  യോഗ്യത ബിഇ/ ബിടെക്, ജാവ/ജെടുഇഇ ഡവലപർ അഞ്ച് വർഷത്തെ പരിചയം. പ്രായം 35ൽതാഴെ. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂൺ 29 വിശദവിവരത്തിന് www.kfc.org

 



deshabhimani section

Related News

View More
0 comments
Sort by

Home