അമൃത സർവകലാശാല എംടെക് 2019-ന് അപേക്ഷ ക്ഷണിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 17, 2019, 05:49 PM | 0 min read

തിരുവനന്തപുരം
അമൃത വിശ്വവിദ്യാപീഠം 33 സ്‌പെഷലൈസേഷനുകളുള്ള എം.ടെക് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. കൊല്ലം അമൃതപുരി, കോയമ്പത്തൂർ, ബംഗളുരു എന്നീ ക്യാംപസുകളിലാണ് പുതിയതായി അവതരിപ്പിക്കുന്ന ഈ എം.ടെക് കോഴ്‌സുകൾ നടത്തുന്നത്.  ഗേറ്റ് പാസായവർ അല്ലെങ്കിൽ രണ്ട് വർഷമെങ്കിലും പ്രവർത്തിപരിചയമുള്ളവർ അല്ലെങ്കിൽ അക്കാദമിക്‌സിൽ 8.5 സിജിപിഎ നേടിയവർ അല്ലെങ്കിൽ 7 സിജിപിഎയോടുകൂടി അമൃത വിശ്വ വിദ്യാപീഠത്തിൽനിന്ന് പാസായവർ എന്നിവർക്കാണ് പ്രവേശനം ലഭിക്കുക. 

ഗേറ്റ് പാസായവർക്കുള്ള സ്‌കോളർഷിപ്പിന് പുറമെ പഠനത്തിൽ മികവ് പുലർത്തുന്നവർക്ക് സംസ്ഥാനതല എൻട്രൻസ് പരീക്ഷയിൽ അല്ലെങ്കിൽ ബിരുദതലത്തിൽ നേടിയ മാർക്കിൻറെ അടിസ്ഥാനത്തിൽ പ്രതിമാസം 5000 രൂപ വരെ സ്‌കോളർഷിപ്പായി ലഭിക്കും.

എംടെകിന് അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർ www.amrita.edu/mtech എന്ന വെബ്‌പേജിൽ ഇഷ്ടപ്പെട്ട സ്‌പൈഷലൈസേഷൻ തെരഞ്ഞെടുത്ത്  അപേക്ഷാ ഫീ നല്കി രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.

വിവരങ്ങൾക്ക‌്: www.amrita.edu/mtech
 



deshabhimani section

Related News

View More
0 comments
Sort by

Home