കുസാറ്റില്‍ അവധിക്കാല ശാസ്ത്ര പഠന ക്ലാസുകള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 25, 2019, 04:34 PM | 0 min read


കൊച്ചി
കൊച്ചി സർവകലാശാലയുടെ ശാസ്ത്ര സമൂഹകേന്ദ്രത്തില്‍ സ്‌കൂള്‍ വിദ്യാർഥികള്‍ക്കായുള്ള അവധിക്കാല ശാസ്ത്ര പഠന, പരിശീലന പരിപാടികളുടെ ആദ്യ ബാച്ച് ഏപ്രില്‍ ഒന്നിനും രണ്ടാം ബാച്ച് മെയ് രണ്ടിനും ആരംഭിക്കുന്നു. സയന്‍സ് പാര്‍ക്ക്, റോക്കറ്റ്് വിക്ഷേപണ പവലിയന്‍ ഔഷധ സസ്യ ഉദ്യാനം, ശലഭ ഉദ്യാനം, വാന നിരീക്ഷണ ദൂരദര്‍ശിനി തുടങ്ങി കുട്ടികള്‍ക്ക് ശാസ്ത്ര പഠനം ലളിതമാക്കുന്ന രസകരമായ നിരവധി  സജ്ജീകരണങ്ങള്‍ ശാസ്ത്ര ഉദ്യാനത്തിലുണ്ട.് കളികളിലൂടെയും പരീക്ഷണങ്ങളിലൂടെയും പഠനം ആസ്വാദ്യകരമാക്കുക എന്നതാണ് ക്ലാസുകളുടെ ലക്ഷ്യം. 

4-ാം ക്ലാസുമുതല്‍ 9-ാം ക്ലാസുവരെ പഠിക്കുന്ന  വിദ്യാര്‍ത്ഥികള്‍ക്ക്  ഈ പഠന, പരിശീലന പരിപാടിയില്‍ ചേരാം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0484-2575039/2575552  വെബ്‌സൈറ്റ്്: http://c-sis.cusat.ac.in/



deshabhimani section

Related News

View More
0 comments
Sort by

Home