സ‌്കോളർഷിപ്പിന‌് അപേക്ഷ ക്ഷണിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 08, 2018, 05:05 PM | 0 min read

തിരുവനന്തപുരം > ആനന്ദം സേനാപതി സ‌്മാരകനിധി സ‌്കോളർഷിപ്പിന‌് ഒറ്റപ്പാലം ശ്രീ രാമകൃഷ‌്ണാശ്രമം അപേക്ഷ ക്ഷണിച്ചു.
ഒന്നാംവർഷ എംബിബിഎസ‌്, എൻജിനിയറിങ‌് കോഴ‌്സുകൾക്ക‌് പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക‌് അപേക്ഷിക്കാം. പ്രതിമാസം 4000 രൂപ വീതം വിദ്യാഭ്യാസം തീരുന്നതുവരെ സ‌്കോളർഷിപ് ലഭിക്കും. വിദ്യാഭ്യാസാനന്തരം ജോലികിട്ടുന്ന മുറയ‌്ക്ക‌് ഈ തുക തിരിച്ചടയ‌്ക്കണം. താൽപ്പര്യമുള്ളവർ ംംം.ൃസവൌേഹമശെ.ീൃഴ എന്ന വെബ‌്സൈറ്റിൽ ഓൺലൈനായി അപേക്ഷ നൽകണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി 31. ഫോൺ: 7907960430 ( പ്രവൃത്തി ദിവസം രാവിലെ 10 മുതൽ രാത്രി എട്ടുവരെ).
 



deshabhimani section

Related News

View More
0 comments
Sort by

Home