വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ തസ്‌തികയിലേക്ക് ഇന്റര്‍വ്യൂ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 25, 2018, 02:04 PM | 0 min read

തിരുവനന്തപുരം > കാറ്റഗറി നമ്പര്‍ 309/2010 പ്രകാരം കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലീഷ് (പൊതുവിദ്യാഭ്യാസ വകുപ്പിലെ എല്‍പി/യുപി അസിസ്റ്റന്റ്ുമാരില്‍ നിന്നും തസ്തികമാറ്റം വഴി) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 ജൂലൈ 31 നും, കാറ്റഗറി നമ്പര്‍ 386/2014 പ്രകാരം വിദ്യാഭ്യാസ വകുപ്പില്‍ യുപിഎസ്എ (മലയാളം മീഡിയം) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 ആഗസ്റ്റ് 1, 2, 3 തീയതികളിലും,  കാറ്റഗറി നമ്പര്‍ 251/2014 പ്രകാരം കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.എ.ബാക്ക്‌ലോഗ് വിഭാഗക്കാര്‍ക്കുള്ള 3% പ്രത്യേക നിയമനം) തസ്തികയുടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 ആഗസ്റ്റ് ഒന്നിനും പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് ഇന്റര്‍വ്യൂ നടത്തുന്നു.

ഓണ്‍ലൈന്‍ പരീക്ഷ
കാറ്റഗറി നമ്പര്‍ 560/2017 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ന്യൂറോസര്‍ജറി തസ്തികയിലേയ്ക്ക്് 2018 ആഗസ്റ്റ് 7 ന് രാവിലെ 10 മണി മുതല്‍ 12.15 വരെ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് എന്നീ പരീക്ഷാ കേന്ദ്രങ്ങളില്‍ വച്ചും, ഉച്ചയ്ക്ക് 12.00 മണി മുതല്‍ 2.15 വരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ പരീക്ഷാ കേന്ദ്രങ്ങളില്‍ വച്ചും, കാറ്റഗറി നമ്പര്‍ 331/2016 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പതോളജി തസ്തികയിലേയ്ക്ക്് 2018 ആഗസ്റ്റ് 9 ന് രാവിലെ 10 മണി മുതല്‍ 12.15 വരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ പരീക്ഷാ കേന്ദ്രത്തില്‍ വച്ചും, ഉച്ചയ്ക്ക് 12.00 മണി മുതല്‍ 2.15 വരെ തിരുവനന്തപുരത്തെ പരീക്ഷാ കേന്ദ്രങ്ങളില്‍ വച്ചും നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഒ.ടി.ആര്‍. പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഒറ്റത്തവണ വെരിഫിക്കേഷന്‍
കാറ്റഗറി നമ്പര്‍ 247/2017 പ്രകാരം കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ പൊളിറ്റിക്കല്‍ സയന്‍സ് തസ്തികയുടെ ഒറ്റത്തവണവെരിഫിക്കേഷന്‍ 2018 ആഗസ്റ്റ് 9, 10 തീയതികളില്‍ എറണാകുളം മേഖലാ ഓഫീസിലും 16, 17, 18, 20 തീയതികളില്‍ കോഴിക്കോട് മേഖലാ ഓഫീസിലും 30, 31 തീയതികളില്‍ പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ചും നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.
                     




 



deshabhimani section

Related News

View More
0 comments
Sort by

Home