കുസാറ്റ്: ബിടെക് സ്പോട്ട് അഡ്മിഷൻ 23 ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 20, 2018, 04:41 PM | 0 min read


കൊച്ചി
കൊച്ചി സർവ്വകലാശാലയുടെ ബി.ടെക് കോഴ്സിലേക്കുള്ള ആദ്യ സ്പോട്ട് അഡ്മിഷൻ ജൂലൈ 23 ന് രാവിലെ 9 മണിക്ക്  സയൻസ് സെമിനാർ കോപ്ലെക്സിൽ    നടക്കും. സ്പോട്ട് അഡ്മിഷൻ ദിവസം, രജിസ്റ്റർ ചെയ്യുന്ന അപേക്ഷകരുടെ ക്യാറ്റ് റാങ്കും സംവരണ സീറ്റുകൾക്കുള്ള അർഹതയും പരിഗണിച്ച്, ലഭ്യമായ ഒഴിവിലേക്കായിരിക്കും അലോട്ട്മെന്റ്.    പുതുക്കിയ സീറ്റ് നിലവാരം ജൂലൈ 21 ന് വൈകിട്ട് നാല് മണിക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.   വിശദവിവരങ്ങൾ www.cusat.nic.in    വെബ്സൈറ്റിൽ ലഭ്യമാണ്.    2018 ക്യാറ്റ് റാങ്ക് ലിസ്റ്റിൽ  ഉൾപ്പെട്ടവർക്ക്  പങ്കെടുക്കാം.  താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, സംവരണ ആനുകൂല്യം മുതലായവയുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകളും,  മറ്റു രേഖകളുമായി എത്തിച്ചേരേണ്ടതാണെന്ന് ഐ ആർ എ എ ഡയറക്ടർ  (ഫോൺ: 0484 2577100/2577159) അറിയിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home