ജെഇഇ,നീറ്റ് പരീക്ഷകള്‍ ഇനി വര്‍ഷത്തില്‍ രണ്ടുവട്ടം; നടത്താന്‍ പുതിയ ഏജന്‍സി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 07, 2018, 09:41 AM | 0 min read

ന്യൂഡല്‍ഹി> എൻജിനീയറിംഗ് കോഴ്സുകൾക്ക് വേണ്ടിയുള്ള ജെഇഇ, മെഡിക്കൽ കോഴ്സുകള്‍ക്കുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്), കോളേജ് അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ നെറ്റ് പരീക്ഷകളുടെ നടത്തിപ്പിന് പുതിയ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി  രൂപീകരിയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവദേക്കര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. 2019 മുതല്‍ ഈ ഏജന്‍സിയാണ് ഈ പരീക്ഷ നടത്തുന്നത്. എഐസിടിഇ  എംബിഎ പ്രവേശനത്തിനായി നടത്തുന്ന സി മാറ്റ് പരീക്ഷയും ഇനി പുതിയ ഏജന്‍സി ഏറ്റെടുക്കും.

 
ജെഇഇ (മെയിന്‍സ്), നീറ്റ് പരീക്ഷകള്‍ ഇനി വര്‍ഷത്തില്‍ രണ്ടുവട്ടം നടത്തും. ജെഇഇ (മെയിന്‍സ്) ജനുവരിയിലും ഏപ്രിലിലുമായിരിക്കും. നീറ്റ് പരീക്ഷയും ഫെബ്രുവരിയിലും മേയിലുമായി രണ്ടുവട്ടം നടത്തും രണ്ടു പരീക്ഷയില്‍ മികച്ച സ്കോര്‍ കിട്ടിയ പരീക്ഷ കണക്കിലെടുക്കും. നെറ്റ് ഡിസംബറിലായിരിക്കും. ഇപ്പോള്‍ സിബിഎസ്ഇ നടത്തുന്ന പരീക്ഷകളാണ് പുതിയ ഏജന്‍സിയ്ക്ക് കൈമാറുന്നത്. സിലബസില്‍ മാറ്റമുണ്ടാകില്ല.
 
പുതിയ ഏജന്‍സിയുടെ ആദ്യവര്‍ഷ പ്രവര്‍ത്തനത്തിനു 25 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കും. തുടര്‍ വര്‍ഷങ്ങളില്‍ ഏജന്‍സി പ്രവര്‍ത്തനത്തിനുള്ള പണം സ്വയം കണ്ടെത്തണം.

 

 



deshabhimani section

Related News

View More
0 comments
Sort by

Home