കലാമണ്ഡലത്തിൽ ബിരുദ കോഴ‌്സ്‌ പ്രവേശനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 17, 2018, 05:28 PM | 0 min read


ചെറുതുരുത്തി
കേരള കലാമണ്ഡലം കല്പിത സർവകലാശാലയിൽ  ബിരുദ കോഴ്സുകളിലേക്ക് പ്ലസ്ടു യോഗ്യത ലഭിച്ച വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 2018 ജൂൺ ഒന്നിന് 23 വയസ്സ‌് കവിയരുത‌്. കഥകളി വേഷം വടക്കൻ ﹣ തെക്കൻ, കഥകളി സംഗീതം,  കഥകളി ചെണ്ട,

കഥകളി മദ്ദളം, കഥകളി ചുട്ടി  (ആൺകുട്ടികൾ), കൂടിയാട്ടം പുരുഷ വേഷം, കൂടിയാട്ടം സ്ത്രീ വേഷം, മിഴാവ് (ആൺകുട്ടികൾ), തുള്ളൽ  (ആൺകുട്ടികൾ/പെൺകുട്ടികൾ), മൃദംഗം (ആൺകുട്ടികൾ), തിമില  (ആൺ കുട്ടികൾ),കർണാടകസംഗീതം    (ആൺകുട്ടികൾ /പെൺകുട്ടികൾ ),  മോഹിനിയാട്ടം (പെൺകുട്ടികൾ) എന്നിങ്ങനെയാണ‌് കോഴ‌്സുകൾ.   

അപേക്ഷയോടൊപ്പം, തൃശൂർ പാഞ്ഞാൾ എസ്ബിഐ ശാഖയിൽ രജിസ്ട്രാർ, കേരള കലാമണ്ഡലം എന്ന പേരിൽ 30238237798 അക്കൗണ്ട് നമ്പറിലേക്ക് ( ഐഎഫ‌്എസ‌്ഇ കോഡ‌് ﹣ എസ‌്ബിഐ 0008029) 300 രൂപ അടച്ച ഒറിജിനൽ കൗണ്ടർ ഫോയിൽ നൽകണം. പട്ടികജാതി/ വർഗ വിഭാഗത്തിലെ അപേക്ഷകർ 100 രൂപ അടച്ചാൽ മതി.

അപേക്ഷയും വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടസും കലാമണ്ഡലം വെബ്സൈറ്റിൽ നിന്ന്  ഡൗൺലോഡ് ചെയ്യാം. ജൂൺ ആറിന് നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ‌്പ്രവേശനം. പൂരിപ്പിച്ച അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെയും മാർക്ക്ലിസ്റ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളോടെ  രജിസ്ട്രാർ, കേരള കലാമണ്ഡലം, വള്ളത്തോൾ നഗർ, തൃശൂർ  ‐679 531 എന്ന  വിലാസത്തിൽ 28ന‌് വൈകിട്ട‌് അഞ്ചിനകം അപേക്ഷിക്കണം.



deshabhimani section

Related News

View More
0 comments
Sort by

Home