വിവിധ ബോര്‍ഡ് തസ്‌തികകളിലേക്കുള്ള പൊതുപരീക്ഷ ജൂണ്‍ ഒമ്പതിന്; മെയ് ആറ് മുതല്‍ കണ്‍ഫര്‍മേഷന്‍ നല്‍കണം

തിരുവനന്തപുരം > കാറ്റഗറി നമ്പര്‍ 399/2017 പ്രകാരം കെഎസ്എഫ്ഇ/കെഎസ്ഇബി/കെല്‍ട്രോണ്‍/ കെഎസ്ഡിസി/കെഎസ്എച്ച്ഡി കോര്‍പ്പറേഷന്‍/കാംകോ തുടങ്ങിയവയില്‍ ജൂനിയര്‍ അസിസ്റ്റന്റ്/ക്യാഷ്യര്‍/അസിസ്റ്റന്റ് ഗ്രേഡ് രണ്ട്/ക്ലാര്‍ക്ക് ഗ്രേഡ് ഒന്ന്/സീനിയര്‍ അസിസ്റ്റന്റ്/ജൂനിയര്‍ ക്ലാര്‍ക്ക് തസ്തികകള്‍ക്കും, കാറ്റഗറി നമ്പര്‍ 400/2017 പ്രകാരം കെഎസ്ആര്‍ടിസി/കേരള ലൈവ്‌സ്റ്റോക്ക് ഡവലപ്‌മെന്റ് ബോര്‍ഡ്/ സ്റ്റേറ്റ് ഫാര്‍മിംഗ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡ്/കെഎസ്ഡിസി ഫോര്‍ എസ്‌സി&എസ്ടി ലിമിറ്റഡ് തുടങ്ങിയവയില്‍ ജൂനിയര്‍ അസിസ്റ്റന്റ്/അസിസ്റ്റന്റ് ഗ്രേഡ് രണ്ട്/എല്‍ഡിസി തസ്തികകള്‍ക്കും കാറ്റഗറി നമ്പര്‍ 534/2017 പ്രകാരം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയ്ക്കും, കാറ്റഗറി നമ്പര്‍ 396/2017 പ്രകാരം കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിങ് കമ്പനി ലിമിറ്റഡില്‍ ജൂനിയര്‍ അസിസ്റ്റന്റ് (പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം) തസ്തികകള്‍ക്കുള്ള ഒഎംആര്‍ പൊതുപരീക്ഷ 2018 ജൂണ്‍ 9 നടക്കുന്നു. ഇതിലേയ്ക്കായുള്ള കണ്‍ഫര്‍മേഷന്‍ 2018 മെയ് 6 മുതല്‍ 20 വരെ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.
ഒഎംആര്‍ പരീക്ഷ
കാറ്റഗറി നമ്പര്‍ 436/2016 പ്രകാരം ലീഗല്‍ മെട്രോളജി വകുപ്പില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ് തസ്തികയ്ക്ക് 2018 മെയ് 16 ന് രാവിലെ 10.30 മുതല്‍ 12.15 വരെ നടക്കുന്ന ഒഎംആര്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഒടിആര്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഒറ്റത്തവണ വെരിഫിക്കേഷന്‍
കാറ്റഗറി നമ്പര്‍ 17/2016 പ്രകാരം ഇന്‍ഡസ്ട്രിയല്‍ ട്രയിനിംഗ് വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കനിക്മെഡിക്കല്‍ ഇലക്‌ട്രോണിക്‌സ്) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 മെയ് 15 മുതല്‍ 16 വരെ തിരുവനന്തപുരം പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ചും, കാറ്റഗറി നമ്പര്‍ 526/2016 പ്രകാരം തിരുവനന്തപുരം ജില്ലയില്‍ പോലീസ് വകുപ്പില്‍ വനിത പോലീസ് കോണ്‍സ്റ്റബിള്‍ എ.പി.ബി(എന്‍സിഎഒഎക്‌സ്) തസ്തികയുടെ കായികക്ഷമത പരീക്ഷ വിജയിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 മെയ് 16 ന് തിരുവനന്തപുരം പിഎസ്‌സി ജില്ലാ ഓഫീസില്‍ വച്ചും ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.
ഇന്റര്‍വ്യൂ
കാറ്റഗറി നമ്പര്‍ 46/2014 പ്രകാരം പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഫിസിക്കല്‍ സയന്‍സ്) (മലയാളം മാധ്യമം) (എന്‍സിഎഎസ്.സി) തസ്തികയ്ക്ക് 2018 മെയ് 3,4 & 16 തീയതികളില്‍ പിഎസ്‌സി പാലക്കാട് ജില്ലാ ഓഫീസില്‍ വച്ച് ഇന്റര്‍വ്യൂ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.
കായിക ക്ഷമതാ പരീക്ഷ
കാറ്റഗറി നമ്പര്‍ 69/2017 പ്രകാരം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസസ് വകുപ്പില്‍ ഫയര്‍മാന്‍ (ട്രെയിനി) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികളുടെ കായികക്ഷമതാ പരീക്ഷ 2018 മെയ് 7 മുതല്‍ 10 വരെ രാവിലെ 6 മണി മുതല്‍ കൊല്ലം ലാല്‍ബഹദൂര്‍ശാസ്ത്രി സ്റ്റേഡിയത്തില്‍ വച്ച് നടത്തുന്നതാണ്.
ഇന്റര്‍വ്യൂ നടത്തും
1. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ജനിറ്റോ യൂറിനറി സര്‍ജറി (എന്‍സിഎഒഎക്‌സ്) (കാറ്റഗറി നമ്പര്‍ 601/2017).
2. കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ കെമിസ്ട്രി (സീനിയര്‍) (കാറ്റഗറി നമ്പര്‍ 80/2017).
തീരുമാനം
1. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ ഗേറ്റ് കീപ്പര്‍ (കാറ്റഗറി നമ്പര്‍ 422/2009) തസ്തികയുടെ ഒഴിവുകള്‍ വിവിധ കമ്പനി/ബോര്‍ഡ് /കോര്‍പ്പറേഷന്‍ ലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് തസ്തികയുടെ റാങ്ക് പട്ടികയില്‍ നിന്ന് നിയമനശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
2. കേരള മിനറല്‍സ് & മെറ്റല്‍സ് ലിമിറ്റഡില്‍ ഡ്രൈവര്‍ തസ്തികയിലെ ഒഴിവുകള്‍ വിവിധ കമ്പനി/ബോര്‍ഡ് /കോര്‍പ്പറേഷന്‍ലെ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡര്‍ (മീഡിയം/ഹെവി/പാസഞ്ചര്‍/ഗുഡ്‌സ് വെഹിക്കിള്‍) തസ്തികയ്ക്കായി നിലവില്‍ വരുന്ന റാങ്ക് പട്ടികയില്‍ നിന്ന് നികത്തുവാന്‍ തീരുമാനിച്ചു.









0 comments