പിജി മെഡിക്കൽ (ഡിഗ്രി/ ഡിപ്ലോമ): ഒന്നാംഘട്ട അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 04, 2018, 07:18 PM | 0 min read


തിരുവനന്തപുരം > തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ സർക്കാർ മെഡിക്കൽ കോളേജുകളിലെയും തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററി (ആർസിസി)ലെയും പിജി മെഡിക്കൽ (ഡിഗ്രി/ഡിപ്ലോമ) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് പട്ടിക www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്‌മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷാ കമീഷണർക്ക് അടയ്‌ക്കേണ്ടതുമായ ഫീസ് അഞ്ചുമുതൽ 12 വരെ ഓൺലൈൻ വഴി ഒടുക്കണം. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ വെള്ളിമുതൽ 12 വരെ അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ അലോട്ട്‌മെന്റ് മെമ്മോയിൽ സൂചിപ്പിച്ച രേഖകൾ സഹിതം പ്രവേശനം നേടണം. നിശ്ചിത തീയതിക്കകം ഫീസ് അടച്ച് കോളേജുകളിൽ പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്‌മെന്റും ഹയർ ഓപ്ഷനുകളും നഷ്ടപ്പെടും.

12ന് വൈകിട്ട് അഞ്ചിന് മുമ്പ് ബന്ധപ്പെട്ട മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ വിവരങ്ങൾ കോളേജ് പ്രിൻസിപ്പൽമാർ ഓൺലൈൻ അഡ്മിഷൻ മാനേജ്‌മെന്റ് സിസ്റ്റം മുഖേന പ്രവേശന പരീക്ഷാ കമീഷണർക്ക് സമർപ്പിക്കണം. ഹെൽപ്പ്‌ലൈൻ ഫോൺ നമ്പർ: 0471 2339101,  2339102, 2339103, 2339104.
 



deshabhimani section

Related News

View More
0 comments
Sort by

Home