കുസാറ്റ് ബിടെക്, എംടെക്പ്രവേശനപരീക്ഷയ്‌ക്ക് ഇന്നുമുതൽ അപേക്ഷിക്കാം

കൊച്ചി > കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ബിടെക്, എംടെക്, ഇന്റഗ്രേറ്റഡ് എംഎസ്‌സി തുടങ്ങിയ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷകൾക്ക് ബുധനാഴ്ചമുതൽ ഓൺലൈനായി അപേക്ഷിക്കാം. വിശദമായ വിജ്ഞാപനവും ബുധനാഴ്ച www.cusat.ac.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. പ്രവേശനപരീക്ഷ ഏപ്രിൽ 28, 29 തീയതികളിലാണ്.
പിഎച്ച്ഡി, എംഫിൽ, ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാൻ അപേക്ഷാഫോം അതത് സർവകലാശാല വകുപ്പിൽ നിന്നു ലഭിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാല www.cusat.ac.in വെബ്‌സൈറ്റിലും അറിയാം.









0 comments