മീറ്റർ റീഡർ/സ്‌പോട്ട് ബില്ലർ തസ്തികയിൽ ആയിരം പേരുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും; ലാസ്റ്റ്‌ഗ്രേിന് അപേക്ഷിക്കുന്ന ബിരുദധാരികളെ ഡീബാർ ചെയ്യും പിഎസ്‌സി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 30, 2018, 12:57 PM | 0 min read

തിരുവനന്തപുരം > കെഎസ്ഇബി മീറ്റർ റീഡർ/സ്‌പോട്ട് ബില്ലർ തസ്തികയുടെ ഒഴിവുകൾ നികത്തുന്നതിന് ആയിരം പേരെ ഉൾപ്പെടുത്തി മുഖ്യപട്ടികയും ആവശ്യമായ എണ്ണം ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി സപ്ലിമെന്ററി പട്ടികയും തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്ന് പിഎസ്‌സി അറിയിച്ചു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുവാൻ കോടതി ഉത്തരവായ പശ്ചാത്തലത്തിലാണ് മീറ്റർ റീഡർ തസ്തികയിൽ (കാറ്റഗറി നമ്പർ 557/2014) സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാനുള്ള പിഎസ്‌സി തീരുമാനം.

ബിരുദയോഗ്യത നേടിയിട്ടുള്ളവർ ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ അപേക്ഷിക്കുന്നതിന് യോഗ്യരല്ലാത്തതിനാൽ ബിരുദ വിവരം മറച്ചുവച്ച് തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന സാഹചര്യം തെളിഞ്ഞാൽ പി.എസ്.സി. പരീക്ഷകളിൽ നിന്ന് ഡീബാർ ചെയ്യുന്നതുൾപ്പെടെയുള്ള ശിക്ഷാ നടപടികൾക്ക് സ്വീകരിക്കും. ഈ വിവരം വൺ ടൈം വെരിഫിക്കേഷൻ അറിയിപ്പിനൊപ്പം ഉദ്യോഗാർത്ഥികളെ അറിയിക്കും. അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതിക്ക് മുമ്പ് ബിരുദം നേടിയിട്ടില്ലെന്ന സത്യവാങ്മൂലം ഉദ്യോഗാർഥികളെക്കൊണ്ട് അവരുടെ പ്രൊഫൈലിൽ രേഖപ്പെടുത്തി വാങ്ങാനും പിഎസ്‌സി തീരുമാനിച്ചു.

മറ്റു പ്രധാന തീരുമാനങ്ങൾ

കേരള പി.എസ്.സിയുടെ പ്രവർത്തനം സംബന്ധിച്ച് നിരവധി സംശയങ്ങൾ ഉദ്യോഗാർത്ഥികൾക്കിടയിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ''പി.എസ്.സി. യെ അറിയുക' എന്നത് സ്‌കൂൾ കരിക്കുലത്തിൽ ഉൾപ്പെടുത്തണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കും.   

കേരള മുനിസിപ്പൽ കോമൺ സർവ്വീസിൽ ഹെൽത്ത് ഓഫീസർ ഗ്രേഡ് 3/ലേഡീ മെഡിക്കൽ ഓഫീസർ/അസിസ്റ്റന്റ് ഹെൽത്ത് ഓഫീസർ  തസ്തികയുടെ ഒഴിവുകൾ ആരോഗ്യ വകുപ്പിലെ അസിസ്റ്റന്റ് സർജൻ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്ന് സമ്മതപത്രം വാങ്ങി നികത്തും.

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

1.    കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ (എൻ.സി.എ.മുസ്ലീം) (കാറ്റഗറി നമ്പർ 42/2017)
2.    ജയിൽ വകുപ്പിൽ പി.ടി. ടീച്ചർ (പുരുഷൻമാർ മാത്രം) (കാറ്റഗറി നമ്പർ 03/2017)
3.    സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ പോളീടെക്‌നിക്കുകളിൽ ഇൻസ്ട്രക്ടർ ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ (കാറ്റഗറി നമ്പർ 439/2016)
4.    പാലക്കാട് ജില്ലയിൽ മുനിസിപ്പൽ കോമൺ സർവ്വീസിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ഗ്രേഡ് 2 (ഒന്നാം എൻ.സി.എ.ഒ.എക്‌സ്) (കാറ്റഗറി നമ്പർ 173/2017) എൻ.സി.എ. മുസ്ലീം (കാറ്റഗറി നമ്പർ 174/2017).

ഇന്റർവ്യൂ നടത്തും

1.    സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഗവൺമെന്റ് പോളിടെക്‌നിക്കിൽ ഹെഡ് ഓഫ് സെക്ഷൻ (കമ്പ്യൂട്ടർ ആപ്പിക്കേഷൻ ആന്റ് ബിസിനസ് മാനേജ്‌മെന്റ്) (കാറ്റഗറി നമ്പർ 386/2013)

സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും
1.     കേരള വനം വികസന കോർപ്പറേഷനിൽ ടൈപ്പിസ്റ്റ്
ഓൺലൈൻ പരീക്ഷ
1.    ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (എൻ.സി.എ.ധീവര) (കാറ്റഗറി നമ്പർ 486/2016)

റാങ്ക് ലിസ്റ്റ്
1.     കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ ഡ്രൈവർ ഗ്രേഡ് 2.
2.    ഫോംമാറ്റിങ്ങ്‌സ് ലിമിറ്റഡിൽ ഡ്രൈവർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 11/2014).
 



deshabhimani section

Related News

View More
0 comments
Sort by

Home