പഞ്ചവത്സര എല്‍എല്‍ബി രണ്ടാംഘട്ട അലോട്ട്മെന്റിന് ഓപ്ഷന്‍ നല്‍കാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 11, 2017, 04:36 PM | 0 min read

തിരുവനന്തപുരം > കേരളത്തിലെ നാല് ഗവ. ലോ കോളേജിലെയും 17 സ്വകാര്യ സ്വാശ്രയ ലോ കോളേജിലെയും 2017-18ലെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി  പ്രവേശനത്തിനുള്ള രണ്ടാമത്തെയും അവസാനത്തെയും കേന്ദ്രീകൃത അലോട്മെന്റ് നടപടിക്രമങ്ങള്‍ 11ന് ആരംഭിച്ചു.

അലോട്മെന്റില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ നിലവിലെ ഹയര്‍ ഓപ്ഷനുകളിലേക്ക് പരിഗണിക്കപ്പെടേണ്ടതുണ്ടെങ്കില്‍ ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധമായും നടത്തേണ്ടതും ആവശ്യമില്ലാത്ത ഹയര്‍ ഓപ്ഷനുകള്‍ റദ്ദുചെയ്യേണ്ടതുമാണ്. ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍, റദ്ദാക്കല്‍, പുനഃക്രമീകരണം എന്നിവയ്ക്കായി 16ന് വൈകിട്ട് അഞ്ചുവരെ www.cee. kerala.gov.in എന്ന വെബ്സൈറ്റില്‍ സൌകര്യമുണ്ടാകും.

നിശ്ചിതസമയത്തിനുള്ളില്‍ ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്ത വിദ്യാര്‍ഥികളെ ഒരുകാരണവശാലും ഈ അലോട്മെന്റിനായി പരിഗണിക്കുന്നതല്ല. നിര്‍ദിഷ്ട തീയതികളില്‍ കോളേജുകളില്‍ അഡ്മിഷന്‍ നേടാത്ത വിദ്യാര്‍ഥികള്‍ക്ക് നിലവിലുള്ള അലോട്മെന്റ് നഷ്ടപ്പെടുന്നതാണ്.
വിവരങ്ങള്‍ക്ക് ഹെല്‍പ്ലൈന്‍ നമ്പരുകളായ 0471-2339101, 2339102, 2339103, 2339104 എന്നിവയില്‍ ബന്ധപ്പെടുക.



deshabhimani section

Related News

View More
0 comments
Sort by

Home