ത്രിവത്സര എല്‍എല്‍ബി: സംവരണ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 28, 2017, 09:50 PM | 0 min read

തിരുവനന്തപുരം > 2017ലെ ത്രിവത്സര എല്‍എല്‍ബി കോഴ്സിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ഥികളില്‍ സാമുദായികസംവരണം, പ്രത്യേക സംവരണം, ശാരീരികക്ഷമത കുറഞ്ഞവര്‍ക്കുള്ള സംവരണം എന്നിവയ്ക്ക് അര്‍ഹരായവരുടെ താല്‍ക്കാലിക ലിസ്റ്റ് www.cee-kerala.org, www.cee. kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയില്‍ ന്യൂനതകള്‍ ഉള്ള വിദ്യാര്‍ഥികള്‍ ഹോം പേജിലെ മെമ്മോ എന്ന മെനു ഐറ്റം ക്ളിക്ക് ചെയ്ത് ന്യൂനതകള്‍ പരിഹരിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍/അനുബന്ധരേഖകള്‍ സെപ്തംബര്‍ ഏഴിന് വൈകിട്ട് അഞ്ചിന് മുമ്പായി ലഭ്യമായ ലിങ്ക് വഴി അപ്ലോഡ് ചെയ്യേണ്ടതാണ്.

പ്രസ്തുത ലിസ്റ്റ്, പ്രൊഫൈല്‍ വിശദാംശങ്ങള്‍ എന്നിവ സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ഉള്ളവര്‍ രജിസ്റ്റേഡ് തപാല്‍/സ്പീഡ് പോസ്റ്റ് മുഖാന്തരമോ, നേരിട്ടോ പ്രവേശനപരീക്ഷാ കമീഷണര്‍, പ്രവേശന പരീക്ഷാ കമീഷണറുടെ കാര്യാലയം, അഞ്ചാം നില, ഹൌസിങ് ബോര്‍ഡ് ബില്‍ഡിങ്സ്, ശാന്തിനഗര്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ സെപ്തംബര്‍ ഏഴിന് വൈകിട്ട് അഞ്ചിനുമുമ്പ് സമര്‍പ്പിക്കണം. നിശ്ചിതസമയത്തിനുശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കുന്നതല്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ്പ് ലൈന്‍ നമ്പരുകളായ 0471-2339101, 2339102, 2339103, 2339104 എന്നിവയില്‍ ബന്ധപ്പെടുക.



deshabhimani section

Related News

View More
0 comments
Sort by

Home