എംജി ബിരുദ പ്രവേശനം : നാലാം അലോട്ട്മെന്റ് പ്രസിദ്ധികരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 03, 2017, 06:04 PM | 0 min read

കോട്ടയം > എംജി സര്‍വകലാശാല ഏകജാലകം വഴി ബിരുദ പ്രവേശനത്തിനുള്ള നാലാം  അലോട്ട്മെന്റ് ലഭിച്ച അപേക്ഷകര്‍ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൌട്ട് എടുത്ത് ഓണ്‍ലൈനായി സര്‍വകലാശാല അക്കൌണ്ടില്‍ ഫീസടച്ച് ബുധനാഴ്ച വൈകുന്നേരം നാലിന് മുന്‍പായി അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ഹാജരായി പ്രവേശനം നേടണം.  ഫീസ് അടക്കാത്തവരുടെയും ഫീസടച്ച ശേഷം കോളേജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും.

നാലാം അലോട്ട്മെന്റില്‍ പ്രവേശനത്തിനര്‍ഹത നേടിയ അപേക്ഷകര്‍ തങ്ങള്‍ക്ക് അലോട്ട്മെന്റ് ലഭിച്ച കോളേജുകളില്‍ പ്രവേശനം നേടുന്ന പക്ഷം, ഓണ്‍ലൈനായി അടയ്ക്കുന്ന  സര്‍വ്വകലാശാല ഫീസിനു പുറമേ, ട്യൂഷന്‍ ഫീ ഉള്‍പ്പെടെയുള്ള ഫീസ് കോളേജുകളില്‍ അടച്ച് പ്രവേശനം ഉറപ്പാക്കേണ്ടതാണ്.

അലോട്ട്മെന്റ് ലഭിച്ച എസ്സി/എസ്റ്റി വിഭാഗം ഒഴിച്ചുള്ള താത്കാലിക പ്രവേശനമെടുത്തവരുള്‍പ്പെടെ എല്ലാ വിഭാഗം  അപേക്ഷകരും അലോട്ട്മെന്റ് ലഭിച്ച കോളേജുകളില്‍ ബുധനാഴ്ച വൈകീട്ട് നാലിന് മുന്‍പായി സ്ഥിര പ്രവേശം നേടാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കും.

എംജി പിജി പ്രവേശനം : ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു
കോട്ടയം > എംജി  സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ബിരുദാന്തര ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ഓണ്‍ ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. സര്‍വ്വകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെറിറ്റ് സീറ്റുകളിലേക്കും, എസ്സി/എസ്ടി/എസ്ഇബിസി/ഇബിഎഫ്സി സംവരണ സീറ്റുകളിലേക്കുമുള്ള അലോട്ട്മെന്റ് നടത്തും.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ംംം.രമു.ാഴൌ.മര.ശി എന്ന വെബ്സൈറ്റില്‍ ജഏഇഅജ എന്ന ലിങ്കില്‍ പ്രവേശിച്ച് നടത്താം. അക്കൌണ്ട് ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്ത് അപേക്ഷകന്റെ പേര്, ഇ-മെയില്‍ വിലാസം, ജനനതീയതി, സംവരണ വിഭാഗം എന്നീ വ്യക്തിഗത വിവരങ്ങള്‍ നല്‍കി പാസ്വേഡ് സൃഷ്ടിച്ചശേഷം ഓണ്‍ലൈനായി നിശ്ചിത ആപ്ളിക്കേഷന്‍ ഫീ അടക്കണം. അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് 1000/-രൂപയും എസ്സി/എസ്ടി വിഭാഗത്തിന് 500/-രൂപയുമാണ്.  ഇത്തരത്തില്‍ അപേക്ഷാഫീസ് ഒടുക്കിയാല്‍ മാത്രമേ അപേക്ഷകന്റെ അക്കൌണ്ട് പ്രവര്‍ത്തന ക്ഷമമാക്കുകയുള്ളൂ. അപേക്ഷകന്റെ ആപ്ളിക്കേഷന്‍ നമ്പരാ യിരിക്കും ലോഗിന്‍ ഐഡി. ഓണ്‍ലൈനായി ഫീസ് ഒടുക്കിയ ശേഷം അപേക്ഷകന്റെ വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ നല്‍കേണ്ടതും വിശദമായ പരിശോധനകള്‍ക്ക് ശേഷം ആപ്ളിക്കേഷന്‍ സബ്മിറ്റ് ചെയ്യേണ്ടതുമാണ്.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 20വരെ നടത്താം.  ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൌട്ട് സര്‍വ്വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല.  ആദ്യ അലോട്ട്മെന്റ്  31ന് നടത്തും. ഓണ്‍ലൈനായാണ് ഫീസ് അടക്കേണ്ടത്.  ഏതു ബാങ്കിന്റെയും ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡുകളോ, നെറ്റ് ബാങ്കിംഗ് സൌകര്യമോ ഉപയോഗിച്ച് ഫീസ് അടയ്ക്കാം. 
 ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 0481 6555563, ഇ-മെയില്‍ : ുഴരമു@ാഴൌ.മര.ശി


 



deshabhimani section

Related News

View More
0 comments
Sort by

Home