കെ മാറ്റ് ഹാള്‍ടിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 15, 2017, 09:13 PM | 0 min read

തിരുവനന്തപുരം  > കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും സര്‍വകലാശാലകളുടെ കീഴിലെ കോളേജുകളിലേക്കും എംബിഎ 2017-18 പ്രവേശനത്തിനായുള്ള പ്രവേശനപരീക്ഷയായ കെ മാറ്റ് കേരളയുടെ ഫീസ് ഓണ്‍ലൈനായി അടയ്ക്കേണ്ട അവസാന തീയതി 20ന് വൈകിട്ട് അഞ്ചുവരെയും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി  21ന് വൈകിട്ട് അഞ്ചുവരെയുമാണ്. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ ഉടന്‍ ഓലൈനായി kmatkerala.in എന്ന വെബ്സൈറ്റുവഴി അപേക്ഷകള്‍ സമര്‍പ്പിക്കണം. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍  ജൂലൈ രണ്ടിന് നടക്കുന്ന പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റുകള്‍ 24 മുതല്‍ ഡൌണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവേശന മേല്‍നോട്ട സമിതിയുടെ തിരുവനന്തപുരം ഓഫീസിലെ 0471-2335133, 8547255133 എന്ന നമ്പരില്‍ ബന്ധപ്പെടാം. 



deshabhimani section

Related News

View More
0 comments
Sort by

Home