കുസാറ്റ് എംവോക് : 29 വരെ അപേക്ഷിക്കാം

കൊച്ചി > കുസാറ്റ് ദീന്‍ ദയാല്‍ കൌശല്‍ കേന്ദ്രത്തിലെ രണ്ട് എംവോക് കോഴ്സുകളിലേക്ക് 29 വരെ പിഴയോടുകൂടി ഓണ്‍ലൈനായി അപേക്ഷിക്കാം.
എംവോക് മൊബൈല്‍ഫോണ്‍ അപ്ളിക്കേഷന്‍ ഡെവലപ്മെന്റ് കോഴ്സിന് 60 ശതമാനം മാര്‍ക്കോടുകൂടി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് കമ്യൂണിക്കേഷന്‍സ് എന്നിവയിലേതെങ്കിലുമുള്ള എന്‍ജിനിയറിങ് ബിരുദം, എംസിഎ, എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ്, ബിസിഎ, ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ്, ബിഎസ്സി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ബിഎസ്സി കംപ്യൂട്ടര്‍ അപ്ളിക്കേഷന്‍, ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിവോക് ബിരുദം എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
എംവോക് ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് കണ്‍സള്‍ട്ടിങ് കോഴ്സിന് 60 ശതമാനം മാര്‍ക്കോടുകൂടിയ എന്‍ജിനിയറിങ് ബിരുദം, എംബിഎ, ബിബിഎ, ബിബിഎം, ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിവോക് ബിരുദം എന്നിവയിലേതിലെങ്കിലും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
അവസാനവര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.cusat.nic.in, [email protected]









0 comments