എംബിബിഎസ്/ബിഡിഎസ് ഒഴികെ മെഡി. കോഴ്സുകളിലേക്കും അനുബന്ധ കോഴ്സുകളിലേക്കുമുള്ള സ്പോട്ട് അഡ്മിഷന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2016, 07:06 PM | 0 min read

തിരുവനന്തപുരം > 2016ലെ ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി എന്നീ മെഡിക്കല്‍ കോഴ്സുകളിലെയും അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്സുകളിലെയും ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായി 31ന് രാവിലെ 9.30ന് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് ക്യാമ്പസിലുള്ള ഓള്‍ഡ് ഓഡിറ്റോറിയത്തില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തും. സ്വകാര്യ സ്വാശ്രയ ആയുര്‍വേദ, സിദ്ധ, യുനാനി കോളേജുകളിലേക്കുള്ള അവസാന അലോട്ട്മെന്റ് തീയതി  31 ആയി സര്‍ക്കാര്‍ നീട്ടിനല്‍കിയ സാഹചര്യത്തില്‍ സ്വകാര്യ സ്വാശ്രയ ആയുര്‍വേദ, സിദ്ധ, യുനാനി കോഴ്സുകളിലെ ഒഴിവുള്ള സര്‍ക്കാര്‍ സീറ്റുകള്‍ സ്പോട്ട് അഡ്മിഷനില്‍ നികത്തും. കൂടാതെ പുതുതായി അനുമതി ലഭിച്ച ഒല്ലൂര്‍ വൈദ്യരത്നം ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ 42 സര്‍ക്കാര്‍ സീറ്റും സ്പോട്ട് അഡ്മിഷനില്‍ നികത്തുന്നതാണ്. പ്രവേശനം നടത്തുന്നതിനുള്ള കേന്ദ്രാനുമതി ലഭ്യമായിട്ടില്ലാത്ത മൂന്ന് എയ്ഡഡ് ഹോമിയോപ്പതി മെഡിക്കല്‍ കോളേജുകള്‍ക്കും മൂന്ന് സ്വകാര്യ സ്വാശ്രയ ആയുര്‍വേദ മെഡിക്കല്‍ കോളേജുകള്‍ക്കും അനുമതി ലഭ്യമാകുന്നപക്ഷം അവയിലെയും സര്‍ക്കാര്‍ സീറ്റുകള്‍ സ്പോട്ട് അഡ്മിഷനില്‍ നികത്തുന്നതാണ്.

സ്പോട്ട് അഡ്മിഷന്‍ കേന്ദ്രീകൃതമായി പ്രവേശനപരീക്ഷാ കമീഷണര്‍ നടത്തുന്ന സാഹചര്യത്തില്‍ അതത് വകുപ്പ് മേലധികാരികള്‍ക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നതിന് നല്‍കിയ അനുമതി റദ്ദാക്കുന്നതാണ്. പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ബന്ധപ്പെട്ട കോളേജ് അധികാരികള്‍ സ്പോട്ട് അഡ്മിഷന്‍ നടക്കുന്ന സ്ഥലത്ത് സന്നിഹിതരായിരിക്കും.

  ഓരോ കോഴ്സിലെയും ഒഴിവുള്ള സീറ്റുകളുടെ വിവരം സംബന്ധിച്ച വിശദാംശങ്ങള്‍ ംംം.രലല.സലൃമഹമ.ീൃഴ എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ 0471 2339101, 2339102, 2339103, 2339104.



deshabhimani section

Related News

View More
0 comments
Sort by

Home