കുസാറ്റിന് നാക് എ ഗ്രേഡ്

കളമശേരി > നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൌണ്‍സില്‍– നാകിന്റെ ”ത്രീ സ്റ്റാര്‍ വിത്ത് എ ഗ്രേഡ് ' റേറ്റിങ്് കുസാറ്റിനു ലഭിച്ചു. നാക് സംഘം കഴിഞ്ഞ മാസം കുസാറ്റില്‍ നടത്തിയ നാലു ദിവസത്തെ പരിശോധനയെ തുടര്‍ന്നാണിത്.
2006 ല്‍ ലഭിച്ച ത്രീ സ്റ്റാര്‍ വിത്ത് ബി ഗ്രേഡ് അക്രഡിറ്റേഷന്റെ കാലാവധി തീര്‍ന്നിട്ടും എകദേശം 6 വര്‍ഷത്തോളം ഇത് പുതുക്കിയിരുന്നില്ല. ഇതുമൂലം സര്‍വ്വകലാശാലയ്ക്ക് പലവിധ നഷ്ടങ്ങളുണ്ടായിരുന്നു. സ്ഥിരാധ്യാപകരുടെ കുറവും ഹോസ്റ്റല്‍ സംവിധാനങ്ങളുടെ ന്യൂനതയുമാണ് സര്‍വ്വകലാശാലയുടെ പോരായ്മകളായി നാക് സംഘം ചൂണ്ടിക്കാട്ടിയത്. ഇപ്പോള്‍ 50ശതമാനത്തില്‍ താഴെ മാത്രമെ സ്ഥിരാധ്യാപകര്‍ ഉള്ളു. ഈ വിഷയം അടുത്ത നാക് സന്ദര്‍ശനത്തിനുള്ളില്‍ പൂര്‍ണമായും പരിഹരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ജെ ലത അറിയിച്ചു.
ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് മുന്‍ ഡയറക്ടര്‍ പ്രൊഫ.സുബ്ബണ്ണ അയ്യപ്പന്‍ ചെയര്‍മാനായുള്ള പത്തംഗ നാക് സംഘമാണ് കുസാറ്റില്‍ പരിശോധന സന്ദര്‍ശനത്തിനെത്തിയത്.









0 comments