എംജി പിജി പ്രവേശനം: രജിസ്ട്രേഷന്‍ ഇന്നുവരെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 30, 2016, 09:54 PM | 0 min read

കോട്ടയം  > സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെയും പത്തനംതിട്ട, എറണാകുളം എന്നീ സ്ഥലങ്ങളില്‍ എം ജി സര്‍വകലാശാല നേരിട്ട് നടത്തുന്ന സ്കൂള്‍ ഓഫ് ടെക്നോളജി ആന്റ് അപ്ളൈഡ് സയന്‍സിലെയും ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ബുധനാഴ്ച വൈകിട്ട് അഞ്ച് വരെ നടത്താം. 

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ www.cap.mgu.ac.in എന്ന വെബ് സൈറ്റില്‍ PGCAP എന്ന ലിങ്കില്‍ പ്രവേശിച്ച് നടത്താം.

ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് സര്‍വ്വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. പിജി ഏകജാലകത്തിലൂടെ അപേക്ഷിക്കുന്നവര്‍ സര്‍വ്വകലാശാല വെബ്സൈറ്റില്‍ നിലവില്‍ ലഭ്യമാക്കിയിട്ടുള്ള റിസള്‍ട്ട് ഷീറ്റ് ഡൌണ്‍ലോഡ് ചെയ്ത് അതനുസരിച്ച് അക്കാദമിക വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കണം. വിശദമായ ഷെഡ്യൂളും വിവിധ പ്രോഗ്രാമുകളുടെ സീറ്റ് വിശദാംശങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

പ്രൊഫഷണല്‍ പിജി സീറ്റൊഴിവ്
കോട്ടയം > എം ജി സര്‍വകലാശാല സ്കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ നടത്തുന്ന എംപിറ്റി കോഴ്സില്‍ എസ്സി, എസ്ടി വിഭാഗത്തില്‍ ഓരോ സീറ്റും ബയോമെഡിക്കല്‍ ഇന്‍സ്ട്രമെന്റേഷന്‍ കോഴ്സില്‍ എസ്സി സംവരണ സീറ്റും ഏതാനും ജനറല്‍ സീറ്റുകളും ഒഴിവുണ്ട്. എംഎസ്സി മെഡിക്കല്‍ ബയോകെമിസ്ട്രി, എംഎസ്സി മെഡിക്കല്‍ മൈക്രോബയോളജി കോഴ്സുകള്‍ക്ക് എസ്സി സംവരണ സീറ്റ് ഒഴിവുണ്ട്. മാസ്റ്റര്‍ ഓഫ് ഫിസിയോ തെറാപ്പി കോഴ്സിന് എസ്സി, എസ്ടി സീറ്റുകളും ഒഴിവുണ്ട്. 

താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസുമായി രക്ഷിതാക്കളോടൊപ്പം സെപ്തംബര്‍ മൂന്നിന് രാവിലെ 10 ന് എസ്എംഇ ഡയറക്ടറുടെ ഗാന്ധിനഗറിലെ ഓഫിസില്‍ എത്തണം. വെബ് സൈറ്റ് www.sme.edu.in, ഫോണ്‍ 0481–6061012, 6061014.



deshabhimani section

Related News

View More
0 comments
Sort by

Home