ഓണപ്പരീക്ഷ നാളെ തുടങ്ങും; പണിമുടക്കുദിവസത്തെ പരീക്ഷ സെപ്തംബര്‍ 8ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 27, 2016, 05:05 PM | 0 min read

തിരുവനന്തപുരം > സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാംപാദ വാര്‍ഷികപരീക്ഷ തിങ്കളാഴ്ച ആരംഭിക്കും. പരീക്ഷയുടെ ഒരുക്കം പൊതുവിദ്യാഭ്യാസവകുപ്പ് പൂര്‍ത്തിയാക്കി. ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ളാസുകളിലെ ചോദ്യപേപ്പര്‍ എസ്എസ്എയും 9, 10 ക്ളാസിലെ ചോദ്യപേപ്പര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിയന്ത്രണത്തില്‍ തയ്യാറാക്കി നേരിട്ടും സ്കൂളുകളില്‍ എത്തിച്ചു. പ്ളസ്ടു രണ്ടാംവര്‍ഷ പരീക്ഷകള്‍ക്കുള്ള ചോദ്യം അതത് സ്കൂളുകളാണ് തയ്യാറാക്കിയത്.

ദേശീയപണിമുടക്കായ സെപ്തംബര്‍ രണ്ടിലെ പരീക്ഷ എട്ടിന് നടത്താനും തീരുമാനമായി. ഹൈസ്കൂള്‍വിഭാഗത്തില്‍ തിങ്കളാഴ്ചയും പ്രൈമറിയില്‍ ചൊവ്വാഴ്ചയും പരീക്ഷ ആരംഭിക്കും. അധ്യാപകദിനമായ സെപ്തംബര്‍ അഞ്ചിന് സ്കൂളുകള്‍ പ്രവൃത്തിദിനമാണെങ്കിലും പരീക്ഷ ഇല്ല. മുസ്ളിം കലണ്ടര്‍ പ്രകാരമുള്ള സ്കൂളുകളില്‍ ആദ്യപാദ വാര്‍ഷികപരീക്ഷകള്‍ ഒക്ടോബര്‍ 15 മുതല്‍ 22 വരെയാണ്്. എല്ലാ പരീക്ഷകളും രണ്ടുമണിക്കൂറാണ്. പരീക്ഷ ആരംഭിക്കുംമുമ്പ് 15 മിനിറ്റ് സമാശ്വാസ സമയം അനുവദിക്കും. രാവിലത്തെ പരീക്ഷകള്‍ 10നും ഉച്ചയ്ക്കുള്ളവ രണ്ടിനും തുടങ്ങും.  



deshabhimani section

Related News

View More
0 comments
Sort by

Home