പഞ്ചവത്സര എല്‍എല്‍ബി അപേക്ഷ 8 വരെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2016, 09:27 PM | 0 min read

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് സര്‍ക്കാര്‍ ലോ കോളേജുകളിലെയും സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2016–17ലെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് ആഗസ്ത് എട്ടുവരെ അപേക്ഷിക്കാം. പ്രവേശനപരീക്ഷ എറണാകുളം, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളില്‍ ആഗസ്ത് 21ന് നടത്തും.

സംസ്ഥാന ഹയര്‍സെക്കന്‍ഡറി പരീക്ഷയോ, കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല തത്തുല്യമായി അംഗീകരിച്ച മറ്റേതെങ്കിലും പരീക്ഷയോ, സംസ്ഥാന/കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച പ്ളസ്ടു പരീക്ഷയോ കുറഞ്ഞത് 45 ശതമാനം മാര്‍ക്ക് നേടി പാസായിരിക്കണം. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന (എസ്ഇബിസി) വിഭാഗങ്ങള്‍ക്ക് 42 ശതമാനം മാര്‍ക്കും എസ്സി/എസ്ടിക്ക് 40 ശതമാനം മാര്‍ക്കും മതി. 2016 ഡിസംബര്‍ 31ന് 17 വയസ് പൂര്‍ത്തിയായിരിക്കണം. ഉയര്‍ന്ന പ്രായപരിധി ഇല്ല. 

www.cee.kerala.gov.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ആഗസ്ത് എട്ടുവരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 600 രൂപ. എസ്സി/എസ്ടിക്ക് 300 രൂപ. ഓണ്‍ലൈനായോ ഡിഡി ആയോ ഫീസടയ്ക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൌട്ടും അനുബന്ധ രേഖകളും ആഗസ്ത് എട്ടിന് വൈകീട്ട് അഞ്ച് മണിക്കുമുമ്പ് പ്രവേശനപരീക്ഷാകമീഷണര്‍ ഓഫീസില്‍ ലഭിക്കണം. വിജ്ഞാപനം ംംം.രലലസലൃമഹമ.ീൃഴ വെബ്സൈറ്റില്‍.



deshabhimani section

Related News

View More
0 comments
Sort by

Home