എന്‍ജിനിയറിങ് അനന്തസാധ്യതകള്‍

എന്‍ജിനിയറിങ് എന്നു കേള്‍ക്കുമ്പോള്‍ മാനംമുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങളും കൂറ്റന്‍ യന്ത്രസാമഗ്രികളും പുകപടലങ്ങളുയര്‍ത്തുന്ന ഫാക്ടറികളുമാണ് ഏതൊരാളുടെ മനസ്സിലും ഓടിയെത്തുക. എന്നാല്‍ ഇവയില്‍ മാത്രം ഒതുങ്ങുന്നതല്ല എന്‍ജിനിയറിങ് മേഖല.
സിവില്‍/ആര്‍ക്കിടെക്ചര്‍
എന്‍ജിനിയറിങ്ങിന്റെ അടിസ്ഥാന ശാഖകളില്‍ പ്രധാനപ്പെട്ട ഒന്നായ സിവില്‍ എന്‍ജിനിയറിങ് നിര്‍മാണമേഖലയുമായി ബന്ധപ്പെട്ടുകിടക്കുന്നു. കൊച്ചു മതില്‍ മുതല്‍ അംബരചുംബികളായ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് എന്‍ജിനിയറുടെ വൈദഗ്ധ്യം അനിവാര്യമാണ്. നിര്‍മാണമേഖല ശക്തിപ്പെട്ടുവരുന്ന വര്‍ത്തമാനകാലഘട്ടത്തില്‍ ഏറെ തൊഴില്‍ സാധ്യതകളാണ് സിവിലിനുള്ളത്.
രൂപകല്‍പ്പനക്ക് പ്രാധാന്യം കൊടുക്കുന്ന ശാഖയാണ് ആര്‍ക്കിടെക്ചര്‍. നിര്‍മ്മാണത്തില്‍ മാത്രം ഒതുങ്ങി നല്‍ക്കുന്നതല്ല. സിവില്‍, ആര്‍ക്കിടെക്ചര്‍ ശാഖകള്‍ വൈവിധ്യങ്ങളായ മേഖലകളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഡിസൈന്‍, സ്ട്രക്ചറല്‍, ഇന്റീരിയര്‍, ഗ്രീന്‍ ബില്‍ഡിങ് തുടങ്ങി ഭിന്ന മേഖലകളില്‍ തൊഴിലുകള്‍ ലഭ്യമാണ്. റിയല്‍ എസ്റ്റേറ്റ് രംഗത്തെ കുതിച്ചുചാട്ടം നിര്‍മ്മാണമേഖലയില്‍ വന്‍ തൊഴില്‍ സാധ്യതകളാണ് തുറന്നുതന്നത്.
മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍
നിര്‍മാണമേഖലയോടൊപ്പം വളര്‍ന്നുവന്ന മെക്കാനിക്കല്‍ എന്‍ജിനിയറിങ് രംഗത്തെ തൊഴില്‍സാധ്യതകളും ധാരാളമാണ്. വലിയ യന്ത്രസാമഗ്രികള്‍ എന്ന പഴയ അവസ്ഥ മാറി കൈപിടിയിലൊതുങ്ങുന്ന യന്ത്രങ്ങളാണ് ഇന്ന് ഭാരിച്ചതും വലുതുമായ പ്രവൃത്തികള്‍ ചെയ്യുന്നത്. യന്ത്രോപകരണങ്ങളുടെ നിര്‍മ്മാണം, രൂപകല്‍പ്പന, പ്രവര്‍ത്തനം, എന്നിവ വിശദമായി പ്രതിപാദിക്കുന്ന ശാഖയാണിത്.
മെക്കാനിക്കലിന്റെ ഉപവിഭാഗമായ ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ്ങിന്് വാഹനവിപണി പുതുജീവന്‍ പകര്‍ന്നിട്ടുണ്ട്. ചെറു കാറുകള്‍ മുതല്‍ ആഡംബര വാഹനങ്ങള്‍വരെ സാധാരണജീവതത്തിന്റെ ‘ഭാഗമായത് ഈ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കുന്നു. വാഹനഡിസൈന്‍. സര്‍വീസ് എന്നിവയില്‍ പ്രഗല്‍ഭരായ എന്‍ജിനിയര്‍മാര്‍ക്ക് ജോലിക്ക് ഒരു ബുദ്ധിമുട്ടുമില്ല.
മറൈന്‍ / നേവല്‍ എന്‍ജിനിയറിങ്
സമുദ്രങ്ങളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ശാഖയാണിത്. കപ്പലുകളുടെ രൂപകല്‍പന, പ്രവര്‍ത്തനം, സര്‍വീസ് എന്നിവയൊക്കെ ഇതിന്റെ ഭാഗമാണ്. കപ്പലുകളുടെ നിര്‍മ്മാണങ്ങള്‍ക്കും, പുതിയ കണ്ടുപിടിത്തങ്ങള്‍ക്കും മാര്‍ഗരേഖ നല്‍കുന്നു. ഉയര്‍ന്ന ശമ്പളമാണ് മറൈന്‍ സംബന്ധമായ ജോലികളില്‍ ലഭിക്കുന്നത്.
ഫയര്‍ / സേഫ്റ്റി എന്‍ജിനിയറിങ്
പഴയകാലങ്ങളില്‍നിന്നും വ്യത്യസ്തമായ ബഹുനില മന്ദിരങ്ങളാണ് ഇന്നു കണ്ടുവരുന്നത്. ഒറ്റപ്പെട്ട ഒരു വീട്, കൊച്ചുകെട്ടിടം എന്നിവ പതുക്കെ ഇല്ലാതാവുന്ന കാഴ്ചയാണ്. ബഹുനിലമന്ദിരങ്ങള്‍ ‘ഭൂരിഭാഗവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലുമാണ്. അതിനാല്‍ തന്നെ ഇവയുടെ സുരക്ഷിതത്വത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഫയര്‍/സേഫ്റ്റി തുടങ്ങിയവയെക്കുറച്ചുള്ള പഠനമാണ് ഈ ശാഖകളില്‍. ഈ മേഖലയിലും തൊഴില്‍ സാധ്യത കൂടിവരുന്നു.
ഇലക്ട്രിക്കല്‍
വൈദ്യുതിസംബന്ധമായതും ഇതുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടേയും പഠനശാഖയാണിത്. ഇലക്ട്രിസിറ്റിയില്ലാത്ത അവസ്ഥയെക്കുറിച്ച് നമുക്ക് ആലോചിക്കാനാവില്ല. ഏറെ വെല്ലുവിളികള്‍ നേരിടുന്ന മേഖലയാണിത്. നിര്‍മാണമേഖലയില്‍പ്പോലും ഇലക്ട്രിക്കല്‍ എന്‍ജിനിയറുടെ സേവനം അനിവാര്യമാണ്.
ബയോമെഡിക്കല്‍ ടെക്നോളജി
ഈ എന്‍ജിനിയറിങ് ശാഖ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്നു. പഴയ കാലങ്ങളില്‍ രോഗങ്ങളുടെ കണ്ടെത്തലുകളും നിരന്തരമായ ഫിസിക്കല്‍ പരിശോധനകള്‍ക്കു ശേഷമായിരുന്നെങ്കില്‍ ഇന്ന് യന്ത്രസഹായമില്ലാതെ ആതുരസേവനരംഗമില്ല. പരിശോധന, സര്‍ജറി തുടങ്ങി എല്ലാ രംഗത്തും യന്ത്രങ്ങളാണ്. ഇവയുടെ രൂപകല്‍പ്പനയും പ്രവര്‍ത്തനവും സംബന്ധിച്ചുള്ള പഠനമാണിത്. വിദേശരാജ്യങ്ങളില്‍ വന്‍ സാധ്യതകളാണുള്ളത്.
പെട്രോളിയം എന്‍ജിനിയറിങ്
ഗള്‍ഫ് മേഖലയും എണ്ണപ്പാടങ്ങളുമാണ് പെട്രോളിയം എന്‍ജിനിയറിങ് ് എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്നത്. പെട്രോളിയം ഉല്‍പന്നങ്ങള്‍, പ്രകൃതിവാതകം, ഇവയുടെ സംസ്കരണം തുടങ്ങിയവ പ്രതിപാദിക്കുന്ന ശാഖയാണിത്. ലോകസാമ്പത്തിക വ്യവസ്ഥയെ നിര്‍ണ്ണയിക്കുന്നതില്‍ പെട്രോളിയത്തിന് വലിയ പ്രാധാന്യമുണ്ട്. നല്ല തൊഴില്‍ സാധ്യതയുള്ള ഈ എന്‍ജിനിയറിങ് ശാഖയില്‍ കേരളത്തില്‍ ബിരുദപഠനസൌകര്യമില്ലെങ്കിലും ചില സ്വകാര്യ സ്ഥാപനങ്ങള്‍ ഇതു സംബന്ധിച്ച പരിശീലനപരിപാടികള്‍ നല്‍കിവരുന്നുണ്ട്.
ടെക്സ്റ്റൈല്‍ ടെക്നോളജി
വസ്ത്രനിര്‍മാണ രംഗവുമായി ബന്ധപ്പെട്ട മേഖലയാണിത്. വസ്ത്ര നിര്‍മ്മാണ രംഗത്ത് വലിയ മാറ്റങ്ങളാണ് അനുദിനം വന്നുകൊണ്ടിരിക്കുന്നത്. ഈ ശാഖയില്‍ ഡിപ്ളോമ നല്‍കുന്ന സ്ഥാപനം കണ്ണൂരില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
എയ്റോസ്പേസ് / എയ്റോനോട്ടിക്കല്‍ ടെക്നോളജി
വിമാനസംബന്ധമായ പഠനശാഖയാണിത്. കേരളത്തിലെ ചില എന്‍ജിനിയറിങ് കോളേജില്‍ ഇതിന് ബി–ടെക് പഠന സൌകര്യമുണ്ട്. മിടുക്കരായവര്‍ക്ക് പ്ളേസ്മെന്റിനും തടസമില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
അഗ്രികള്‍ചറല്‍ എന്‍ജിനിയറിങ്
കാര്‍ഷിക മേഖലയും അനുബന്ധ ഉപകരണങ്ങളും സംബന്ധിച്ച് പ്രതിപാദിക്കുന്നു. മനുഷ്യനിലനില്‍പിന് ‘ഭക്ഷ്യവസ്തുക്കള്‍ അനിവാര്യമാണ്. മിക്ക കാര്‍ഷിക സര്‍വകലാശാലകളിലും ഈ കോഴ്സുകള്‍ നടത്തുന്നുണ്ട്. കാര്‍ഷിക മേഖലയിലെ യന്ത്രവല്‍ക്കരണം കൂടുതല്‍ തൊഴിലുകള്‍ ഈ മേഖലയില്‍ നല്‍കിയിട്ടുണ്ട്.
സ്പേസ് ടെക്നോളജി
ബഹിരാകാശത്തെക്കുറിച്ചും അനുബന്ധ സംവിധാനങ്ങളെക്കുറിച്ചുമുള്ള പഠനശാഖയാണിത്. ഐഎസ്ആര്‍ഒ പോലുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് തൊഴിലവസരങ്ങള്‍. തിരുവനന്തപുരത്ത് ഇതിനായി കേന്ദ്രസര്‍ക്കാരിനു കീഴില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി എന്ന സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
ഇലക്ട്രോണിക്സ് ,ഐ ടി
ഐടിയും അനുബന്ധ വ്യവസായവും എന്നു എറ്റക്കുറച്ചിലുകള്‍ക്ക് പാത്രമായിക്കൊണ്ടിരിക്കും. സോഫ്റ്റ്വെയര്‍ മേഖലകളില്‍ തന്നെയാണ് ഇപ്പോഴും കുടുതല്‍ തൊഴില്‍ സാധ്യതകളുളളത്. . ഇലക്ട്രോണിക്സ് വ്യവസായ മേഖലകളില്‍ വന്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ നിത്യജീവിത്തില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്ക് വന്‍ സ്വാധീനമാണുള്ളത്. മൊബൈല്‍ വിപ്ളവം ഇലക്ട്രോണിക്സ് ഐടി മേഖലകളില്‍ തൊഴില്‍ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്.
വേറിട്ട എന്‍ജിനിയറിങ് ശാഖകള്‍
മേല്‍ പ്രതിപാദിച്ച എന്‍ജിനിയറിങ് കോഴ്സുകള്‍ കൂടാതെ വിവിധങ്ങളായ പഠനസൌകര്യങ്ങള്‍ ഇന്നു നിലവിലുണ്ട്. കെമിക്കല്‍, സൌണ്ട് , മെറ്റലര്‍ജി, എണ്‍വയോണ്‍മെന്റല്‍, ഇന്‍സ്ട്രുമെന്റേഷന്‍, മൈനിങ്, പ്രൊഡക്ഷന്‍ തുടങ്ങി നിരവധി സ്പെഷ്യലൈസേഷനുകളില്‍ എന്‍ജിനിയറിങ് പഠനസൌകര്യമുണ്ട്.
എന്‍ജിനിയറിങ് കോഴ്സുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ തന്റെ അഭിരുചിക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ട്. കേവലബിരുദസമ്പാദനത്തിനപ്പുറത്ത് വൈദഗ്ധ്യത്തിന് പ്രാധാന്യമേറുന്ന കാലത്താണ് നാം. അനുദിനം വളര്‍ന്നുവരുന്ന സാങ്കേതികമേഖലയില്‍ വികാസം പ്രാപിക്കുന്ന ശാഖയാണ് എന്‍ജിനിയറിങ്. മനുഷ്യനിര്‍മിതമായ ഏതു വസ്തുക്കളുടെ പിന്നിലും ഒരു എന്‍ജിനിയറിങ്ങുണ്ട്. “ എന്‍ജിനിയര്‍ മെയ്ക്ക് ദി വേള്‍ഡ്.
[email protected]
(സാങ്കേതികശാസ്ത്ര സര്‍വകലാശാലപ്രൊ വൈസ് ചാന്‍സലറാണ് ലേഖകന്‍)









0 comments