ഐഎച്ച്ആര്‍ഡി സിസിഎല്‍ഐഎസ്സി കോഴ്സ് പ്രവേശനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 16, 2016, 06:51 PM | 0 min read

തിരുവനന്തപുരം > ഐഎച്ച്ആര്‍ഡി പട്ടുവം, കൂത്തുപറമ്പ്, ചീമേനി, അടൂര്‍, വാഴക്കാട്, ഇരിട്ടി, തിരുവമ്പാടി, ഹരിപ്പാട്, നാട്ടിക, മാവേലിക്കര എന്നീ അപ്ളൈഡ് സയന്‍സ് കോളേജുകളിലും കല്യാശേരി, വടകര എന്നീ മോഡല്‍ പോളിടെക്നിക്കിലും ആലുവ ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സിസിഎല്‍ഐഎസ്സി 6 മാസം) കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനയോഗ്യത എസ്എസ്എല്‍സി. അപേക്ഷാഫോറവും പ്രോസ്പെക്ടസും ഐഎച്ച്ആര്‍ഡി വെബ്സൈറ്റില്‍ www.ihrd.ac.in നിന്ന് ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഫോറത്തിന്റെ പകര്‍പ്പ് ട്രെയ്നിങ് സെന്ററിന്റെ കാര്യാലയത്തില്‍നിന്ന് ലഭ്യമാണ്.

എറണാകുളം, തിരുവനന്തപുരം മേഖലാ കേന്ദ്രത്തിലും പട്ടുവം, മാനന്തവാടി, ചേലക്കര, അടൂര്‍, പയ്യന്നൂര്‍, പീരുമേട്, കോഴിക്കോട്, മാവേലിക്കര, നാട്ടിക, നാദാപുരം, പയ്യപ്പാടി, ഹരിപ്പാട്, പുത്തന്‍വേലിക്കര, മല്ലപ്പള്ളി, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, കലഞ്ഞൂര്‍ എന്നീ അപ്ളൈഡ് സയന്‍സ് കോളേജുകളിലും വടകര, മാള, കരുനാഗപ്പള്ളി, കല്യാശേരി മോഡല്‍ പോളിടെക്നിക്കുകളിലും കലൂര്‍, പെരിന്തല്‍മണ്ണ, പുതുപ്പള്ളി, കപ്രശേരി, ആലുവ, ചേര്‍ത്തല, മുട്ടട, തൊഴുപുഴ, തിരുത്തിയാട് എന്നീ ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും തിരൂര്‍, കുണ്ടറ, വളാഞ്ചേരി, ചേര്‍പ്പ്, രാജാക്കാട് എന്നീ എക്സ്റ്റന്‍ഷന്‍ ട്രെയ്നിങ് സെന്ററുകളിലും തിരുവനന്തപുരം മോഡല്‍ ഫിനിഷിങ് സ്കൂള്‍ എന്നീ സ്ഥാപനങ്ങളില്‍ നടത്തുന്ന ഡിപ്ളോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍ (ഡിസിഎ 6 മാസം) കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനയോഗ്യത പ്ളസ്ടു. അപേക്ഷാഫോറവും പ്രോസ്പെക്ടസും ഐഎച്ച്ആര്‍ഡി വെബ്സൈറ്റില്‍ www.ihrd.ac.in നിന്ന് ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. അപേക്ഷാഫോറത്തിന്റെ പകര്‍പ്പ് ട്രെയ്നിങ് സെന്ററിന്റെ കാര്യാലയത്തില്‍നിന്നും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും രജിസ്ട്രേഷന്‍ ഫീസും 150 രൂപ ക്യാഷ്/ഡിഡി (ബന്ധപ്പെട്ട ട്രെയ്നിങ് സെന്റര്‍ മേധാവിയുടെ പേരില്‍ എടുത്ത ഡിഡി) (പട്ടികജാതി– വര്‍ഗ വിഭാഗത്തിന് 100 രൂപ) സഹിതം ബന്ധപ്പെട്ട ട്രെയ്നിങ് സെന്ററില്‍ (ഫോണ്‍നമ്പരുകള്‍ പ്രോസ്പെക്ടസില്‍ ലഭ്യമാണ്). 30നുമുമ്പ് അപേക്ഷിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ ഐഎച്ച്ആര്‍ഡിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

Home