വിഎച്ച്എസ്ഇ ഏകജാലക പ്രവേശനത്തിന് ഐവിആര്‍ സേവനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 06, 2016, 09:12 AM | 0 min read

തിരുവനന്തപുരം >  വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് ഏകജാലക സംവിധാനം മെയ് 11ന് ആരംഭിക്കുന്നതിന് മുന്നോടിയായി ആധുനികവല്‍ക്കരിച്ച 35 വി.എച്ച്. എസ് കോഴ്സുകളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരിട്ടറിയുന്നതിന് വിഎച്ച്എസ്ഇ വകുപ്പ് ഫോണ്‍ സൌകര്യം ഏര്‍പ്പെടുത്തി.

0484 6636969 എന്ന നമ്പരില്‍ വിളിച്ച് ഐവിആര്‍ നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നാല്‍ ഓരോ ഗ്രൂപ്പിലെയും കോഴ്സുകളില്‍ പഠിക്കേണ്ട വിഷയങ്ങള്‍, ഉപരിപഠന അവസരങ്ങള്‍ കൂടാതെ നാട്ടിലും വിദേശത്തും ലഭ്യമാകാവുന്ന തൊഴില്‍ സാധ്യതകള്‍ എന്നിവയെല്ലാം വിശദമായി അറിയാം. 
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ടെലിഫോണ്‍ സേവനം പ്രയോജനപ്പെടുത്തണമെന്ന് ഡയറക്ടര്‍ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home