എല്‍എല്‍എം പ്രവേശനം: ഒന്നാംഅലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 08, 2016, 05:17 PM | 0 min read

തിരുവനന്തപുരം > കേരളത്തിലെ സര്‍ക്കാര്‍ ലോ കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2015–16 വര്‍ഷത്തെ എല്‍എല്‍എം കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. നാലിന് വൈകിട്ട് അഞ്ചുവരെ രജിസ്റ്റര്‍ ചെയ്ത ഓണ്‍ലൈന്‍ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് നടത്തിയിട്ടുള്ളത്. 

വിദ്യാര്‍ഥികള്‍ക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ -LL.M 2015 CandidatePortal എന്ന ലിങ്ക് ക്ളിക് ചെയ്ത് തങ്ങളുടെ ആപ്ളിക്കേഷന്‍ നമ്പര്‍, റോള്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി ഹോം പേജില്‍ പ്രവേശിച്ച് ‘Allotment Result എന്ന മെനുവില്‍ ക്ളിക് ചെയ്ത് കീ നമ്പര്‍, പാസ്വേര്‍ഡ് എന്നിവ നല്‍കി അവരവരുടെ അലോട്ട്മെന്റ് മെമ്മോ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. അലോട്ട്മെന്റ് മെമ്മോയില്‍ വിദ്യാര്‍ഥിയുടെ പേര്, റോള്‍ നമ്പര്‍, അലോട്ട്മെന്റ് ലഭിച്ച കോളേജ്, അലോട്ട്മെന്റ് ലഭിച്ച കാറ്റഗറി, അടയ്ക്കേണ്ട ട്യൂഷന്‍ ഫീസ് തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാണ്. വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൌട്ട് എടുക്കേണ്ടതും അഡ്മിഷന്‍ സമയത്ത് കോളേജ് അധികാരികളുടെ മുന്നില്‍ ഹാജരാക്കേണ്ടതുമാണ്.

അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ഥികളും അലോട്ട്മെന്റ് മെമ്മോയും അസ്സല്‍ രേഖകളും സഹിതം ഒമ്പതുമുതല്‍ 14 വരെയുള്ള തീയതികളിലൊന്നില്‍ ബന്ധപ്പെട്ട കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ നേരിട്ട് ഹാജരായി അഡ്മിഷന്‍ നേടേണ്ടതാണ്. അഡ്മിഷന്‍ സമയത്ത് അലോട്ട്മെന്റ് മെമ്മോയില്‍ കാണിച്ചിട്ടുളള ഫീസ് കോളേജില്‍ ഒടുക്കേതാണ്. കോളേജ് പ്രിന്‍സിപ്പല്‍മാര്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അംഗീകരിച്ച് ഓണ്‍ലൈന്‍ അഡ്മിഷന്‍ മാനേജ്മെന്റ് സിസ്റ്റം റെ ഹോം പേജില്‍ കാണുന്ന ‘Approval of Admission list of Candidates’’എന്ന ലിങ്കിലൂടെ 14ന് വൈകിട്ട് 5.30ന് പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് നല്‍കേണ്ടതാണ്.

നിശ്ചിത സമയത്തിനുള്ളില്‍ അഡ്മിഷന്‍ നേടാത്ത വിദ്യാര്‍ഥികളുടെ നിലവിലുള്ള അലോട്ട്മെന്റും ഹയര്‍ ഓപ്ഷനുകളും റദ്ദാക്കപ്പെടുന്നതാണ്. അവരെ തുടര്‍ന്നു നടത്തുന്ന ഓണ്‍ലൈന്‍ അലോട്ട്മെന്റുകളില്‍ പരിഗണിക്കുന്നതുമല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് പകല്‍ 10 മുതല്‍ അഞ്ചുവരെ 0471–2339101, 2339102, 2339103, 2339104 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.



deshabhimani section

Related News

View More
0 comments
Sort by

Home