സെക്രട്ടറിയറ്റ് അസിസ്റ്റന്റ് വിജ്ഞാപനം ഡിസംബറിൽ; മുഖ്യപരീക്ഷയ്ക്ക്‌ 2 പേപ്പർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2024, 12:21 PM | 0 min read

തിരുവനന്തപുരം > പിഎസ്‍സി/സെക്രട്ടറിയറ്റ്/നിയമസഭ/അഡ്വക്കേറ്റ് ജനറൽ ഓഫീസ്/ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ്/വിജിലൻസ് ട്രൈബ്യൂണൽ/സ്പെഷ്യൽ ജഡ്ജ് ആൻഡ് എൻക്വയറി കമീഷ്ണർ ഓഫീസ് എന്നിവിടങ്ങളിലെ അസിസ്റ്റന്റ്/ഓഡിറ്റർ തസ്തികയുടെ വിജ്ഞാപനം ഈ വർഷം ഡിസംബറിൽ പ്രസിദ്ധീകരിക്കും. വിശദമായ സിലബസും സ്കീമും വിജ്ഞാപനത്തോടൊപ്പം  പ്രസിദ്ധീകരിക്കും.

മുഖ്യപരീക്ഷ, അഭിമുഖം എന്നിവയ്ക്കു ശേഷമായിരിക്കും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക. ബിരുദതല പ്രാഥമിക പൊതു പരീക്ഷയ്ക്കുശേഷം നടത്തുന്ന മുഖ്യപരീക്ഷയിൽ ഒബ്ജക്ടീവ് ടൈപ്പിൽ 100 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകൾ ഉണ്ടായിരിക്കും.

നിലവിലെ റാങ്ക് പട്ടിക അവസാനിക്കുന്ന തൊട്ടടുത്ത ദിവസം തന്നെ പുതിയ റാങ്ക് പട്ടിക നിലവിൽ വരും.



deshabhimani section

Related News

View More
0 comments
Sort by

Home