യുജിസി നെറ്റ് ഫലം ഉടൻ പ്രസിദ്ധീകരിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2024, 03:24 PM | 0 min read

തിരുവനന്തപുരം > ആഗസ്ത് 21 മുതൽ സെപ്റ്റംബർ നാല് വരെ നടത്തിയ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്/നെറ്റ് (NET) പരീക്ഷയുടെ ഫലപ്രഖ്യാപനം ഉടൻ. യുജിസി നെറ്റ്  2024 ജൂൺ പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് ആയ ugcnet.nta.nic.in സന്ദർശിച്ച് ഫലം പരിശോധിക്കാം. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ്(NTA) ഫലം പുറത്തുവിടുക. പരീക്ഷാഫലത്തോടൊപ്പം അന്തിമ ഉത്തരസൂചികയും പ്രസിദ്ധീകരിക്കും.

താൽക്കാലിക ഉത്തരസൂചികകൾ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. ഉത്തരസൂചികകളിലെ തെറ്റുകൾ സംഭവിച്ചാൽ വിദഗ്ധ സമിതി അത് തിരുത്തിയ ശേഷമാണ് അന്തിമ ഉത്തരസൂചികൾ പ്രസിദ്ധീകരിക്കുക. കമ്പ്യൂട്ടർ അധിഷ്ഠിതമായാണ് നെറ്റ് പരീക്ഷ നടത്താറുള്ളത്.

 



deshabhimani section

Related News

View More
0 comments
Sort by

Home