ശ്രീനാരായണഗുരു ഓപ്പൺ
യൂണിവേഴ്സിറ്റി : അപേക്ഷ 31 വരെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 02, 2023, 02:30 AM | 0 min read


തിരുവനന്തപുരം
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പുതിയതായി അംഗീകാരം ലഭിച്ച ബിരുദ,  ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക്‌ 31 വരെ അപേക്ഷിക്കാം. 

4 ബിഎ പ്രോഗ്രാമുകളും 2 എംഎ പ്രോഗ്രാമുകളുമാണ് രണ്ടാംഘട്ടത്തിൽ  ഉള്ളത്. ബിഎ ഇക്കോമിക്സ്, ബിഎ ഹിസ്റ്ററി, ബിഎ ഫിലോസഫി, ബിഎ സോഷ്യോളജി , എംഎ ഹിസ്റ്ററി , എംഎ സോഷ്യോളജി എന്നിവയ്ക്കാണ് ജനുവരി, - ഫെബ്രുവരി സെഷനിൽ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. പഠിതാക്കൾക്ക് ഒരു സെമസ്റ്ററിൽ ഇരുപതോളം ക്ലാസുകൾ നേരിട്ട് ലഭിക്കും. ബിരുദ പഠനത്തിന് 6 സെമസ്റ്ററും( 3 വർഷം ) ബിരുദാനന്തര പഠനത്തിന് 4 സെമസ്റ്ററും ( 2 വർഷം )ഉണ്ട്‌. പ്രവേശനയോഗ്യതയിൽ മിനിമം മാർക്ക്‌ നിബന്ധനയില്ല. വിവരങ്ങൾക്ക്‌:  www.sgou. ac.in



deshabhimani section

Related News

View More
0 comments
Sort by

Home