സ്‌കോൾ കേരള ; ഡിസിഎ ഏഴാം ബാച്ച് പരീക്ഷ നവംബർ 26 മുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 16, 2022, 12:21 AM | 0 min read


തിരുവനന്തപുരം
സ്‌കോൾ കേരളയുടെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ) കോഴ്‌സ് ഏഴാം ബാച്ചിന്റെ പൊതുപരീക്ഷ  നവംബർ 26-ന് ആരംഭിക്കും. തിയറി  നവംബർ 26, 27, ഡിസംബർ മൂന്ന്‌, നാല്‌,  10   തീയതികളിലും പ്രായോഗികപരീക്ഷ  ഡിസംബർ 28, 29 , ജനുവരി ഏഴ്‌, 18 തീയതികളിലും അതത്‌  പഠന കേന്ദ്രത്തിൽ നടത്തും.

പരീക്ഷാ ഫീസ് പിഴ കൂടാതെ  17 മുതൽ  25 വരെയും  20 രൂപ പിഴയോടെ  26 മുതൽ 31 വരെയും www.scolekerala.org വെബ്‌സൈറ്റ്‌ മുഖേനെ ഓൺലൈനായോ വെബ്‌സൈറ്റിൽനിന്നും ജനറേറ്റ് ചെയ്‌തെടുക്കുന്ന പ്രത്യേക ചെലാനിൽ  ഏതെങ്കിലും പോസ്റ്റ് ഓഫീസ് മുഖേന ഓഫ്‌ലൈനായോ ഒടുക്കാം. 700 രൂപയാണ് ആകെ പരീക്ഷാ ഫീസ്. സ്‌കോൾ കേരള വെബ്‌സൈറ്റിൽനിന്ന്‌ ഡൗൺലോഡ് ചെയ്‌തെടുത്ത അപേക്ഷാഫാറം പൂരിപ്പിച്ച്, ഫീസ് ഒടുക്കിയ ഓൺലൈൻ രസീത്/അസ്സൽ പോസ്റ്റ് ഓഫീസ് ചെലാൻ, സ്‌കോൾ കേരള അനുവദിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ബന്ധപ്പെട്ട പഠനകേന്ദ്രം പ്രിൻസിപ്പൽമാർക്ക് അപേക്ഷിക്കണം.  ഇന്റേണൽ പരീക്ഷയ്‌ക്ക് 40 ശതമാനം മാർക്കും സമ്പർക്ക ക്ലാസിൽ പങ്കെടുത്ത 75 ശതമാനം ഹാജരുമാണ് പരീക്ഷ എഴുതാനുള്ള യോഗ്യത: ഫോൺ: 0471-2342950, 2342271



deshabhimani section

Related News

View More
0 comments
Sort by

Home