കുസാറ്റ് സ്പോട്ട് അഡ്മിഷന്‍ 29 മുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 27, 2022, 01:49 AM | 0 min read


കളമശേരി
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഫിസിക്കൽ ഓഷ്യാനോഗ്രഫി വകുപ്പിൽ എംഎസ്‌സി ഓഷ്യാനോഗ്രഫി, മറൈൻ ബയോളജി, മൈക്രോബയോളജി & ബയോകെമിസ്ട്രി വകുപ്പിൽ എംഎസ്‌സി മറൈൻ ബയോളജി എന്നീ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക്  29ന് യഥാക്രമം പകൽ 10.30നും 11നുമായി സ്പോട്ട് അഡ്മിഷൻ നടത്തും. അതത്‌ വകുപ്പിൽ എത്തണം.

കുസാറ്റ് ബജറ്റ് പഠനകേന്ദ്രത്തിൽ എംഎസ്‌സി ഇക്കണോമെട്രിക്സ് ആൻഡ് ഫിനാൻഷ്യൽ ടെക്നോളജി കോഴ്‌സിൽ 30ന് പകൽ 11നും ഐപിആർ പഠന കേന്ദ്രത്തിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽഎൽഎം(ഐപി) പിഎച്ച്ഡി, പഞ്ചവത്സര എൽഎൽഎം(ഐപിആർ) പിഎച്ച്ഡി, ദ്വിവത്സര എൽഎൽഎം(ഐപിആർ) എന്നീ പ്രോഗ്രാമുകളിലേക്ക് ആഗസ്ത്‌ ഒന്നിന് രാവിലെ 10നും  സ്‌പോട്ട് അഡ്മിഷൻ നടത്തും.  വിവരങ്ങൾക്ക് : https://admissions.cusat.ac.in/

ഫിസിക്‌സ് വിഭാഗത്തിൽ  എംഎസ്‌സി കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ ജൂലൈ 30ന് രാവിലെ 10ന്‌  ഫിസിക്‌സ് വകുപ്പിൽ നടക്കും. എസ്‌സി, എസ്‌ടി, പിഎച്ച്സി, ടിഎസ്ജി എന്നീ വിഭാഗത്തിൽപ്പെട്ടവർക്കാണ് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നത്. ഫോൺ: 0484-2577290, 0484-2862441.
ഗണിതശാസ്ത്ര വിഭാഗത്തിലും മറൈൻ ജിയോളജി & ജിയോഫിസിക്‌സ് വിഭാഗത്തിലും  എംഎസ്‌സി കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിൾ സ്‌പോട്ട് അഡ്മിഷൻ  29ന്‌ പകൽ 10നും 10.30നും കുസാറ്റിലെ ഗണിതശാസ്ത്ര വിഭാഗത്തിലും ലേക്‌സൈഡ് കാമ്പസിലെ മറൈൻ ജിയോളജി & ജിയോഫിസിക്‌സ് വകുപ്പിലും നടക്കും. വിവരങ്ങൾ വെബ്‌സൈറ്റിൽ.

ബിടെക് മറൈൻ എൻജിനിയറിങ്ങിൽ ചേരാൻ താൽപ്പര്യമുള്ള എൻആർഐ, എസ്‌സി, എസ്ടി, പിഎംസി, എൽസിസി, ഒബിഎച്ച്, ടിജി വിഭാഗത്തിൽപ്പെടുന്ന ഐഎംയുസിഇടി റാങ്ക് ലിസ്റ്റിലുള്ളതും കുസാറ്റിൽ രജിസ്റ്റർ ചെയ്യാത്തതുമായ വിദ്യാർഥികൾ 29ന്‌  രാവിലെ 10ന്‌ കുഞ്ഞാലി മരക്കാർ സ്‌കൂൾ ഓഫ് മറൈൻ എൻജിനിറിങ്ങിൽ എത്തണം. കൂടാതെ, ഐഎംയു കുസാറ്റ് റാങ്ക്‌ലിസ്റ്റിൽനിന്ന്‌ തെരഞ്ഞെടുത്ത വിദ്യാർഥികളിൽ ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനം ഉണ്ടായിരിക്കും. അഡ്മിഷന് വരുമ്പോൾ ഡിജി ഷിപ്പിങ്‌ അംഗീകരിച്ച ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണം. ഫോൺ: 04842576606, +91 9961000760.



deshabhimani section

Related News

View More
0 comments
Sort by

Home