വ്യോമസേനയിൽ അഗ്നിവീർ

വ്യോമസേനയിൽ അഗ്നിവീർ
വെബ് ഡെസ്ക്

Published on Aug 12, 2025, 07:29 PM | 1 min read

ഇന്ത്യൻ വ്യോമസേനയിൽ സയൻസ് ഇതര വിഷയങ്ങളിലെ അഗ്നിവീർ (Agniveervayu Intake 01/2026) തിരഞ്ഞെടുപ്പിന്​ റിക്രൂട്മെന്റ് റാലി നടത്തുന്നു. ആഗസ്​ത്​ 27 മുതലാണ് റാലി. അവിവാഹിതർക്ക്​ അപേക്ഷിക്കാം. 4 വർഷത്തേക്കാണ്​ നിയമനം. കേരളത്തിൽ നിന്നുള്ള പുരുഷൻമാർക്ക് ആഗസ്​ത്​ 30, 31 തീയതികളിലും വനിതകൾക്ക് സെപ്​തംബർ 5, 6 തീയതികളിലും ചെന്നൈ താംബരം എയർഫോഴ്‌സ് സ്‌റ്റേഷനിലാണ്​ (8 എയർമെൻ സെലക്ഷൻ സെന്റർ) റിക്രൂട്മെന്റ് റാലി. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 50% മാർക്കോടെ ഇന്റർമീഡിയറ്റ്/പ്ലസ്‌ടു ജയം/ തത്തുല്യം. ഇംഗ്ലീഷിന് 50% മാർക്ക് വേണം. അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷ എൻജിനിയറിങ് ഡിപ്ലോമ ജയം (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടമൊബീൽ/കംപ്യൂട്ടർ സയൻസ്/ ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഐടി). ഇംഗ്ലീഷിന് 50% മാർക്ക് വേണം. ഡിപ്ലോമ തലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ്‌ടു/പത്താം ക്ലാസിൽ ഇംഗ്ലീഷിന് 50% മാർക്ക് വേണം. പ്രായം: 2005 ജനുവരി ഒന്നിനും 2008 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതികളും ഉൾപ്പെടെ). എൻറോൾ ചെയ്യുമ്പോൾ പ്രായപരിധി 21 വയസ്. ശാരീരികയോഗ്യത: ഉയരം: പുരുഷന്മാർക്ക്: കുറഞ്ഞത് 152 സെ.മീ. സ്ത്രീകൾക്ക്: 152 സെ.മീ. പുരുഷൻമാർക്കു നെഞ്ചളവ് 77 സെന്റിമീറ്റർ. കുറഞ്ഞത് അഞ്ചു സെന്റീമീറ്റർ വികസിപ്പിക്കാൻ കഴിയണം. തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം: കാഴ്ച യോഗ്യത: കാഴ്‌ചശക്‌തി: ഓരോ കണ്ണിനും 6/12, (കണ്ണടയോടെ 6/6). ദീർഘദൃഷ്‌ടി: +2.0D ഹ്രസ്വദൃഷ്‌ടി: 1D (± 0.50 D വിഷമദൃഷ്‌ടി ഉൾപ്പെടെ), കളർ വിഷൻ: CP-II). രണ്ടു ഘട്ടങ്ങളുള്ള ഫിസിക്കൽ ഫിറ്റ്നെസ് ടെസ്റ്റ്, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ്​ തിരഞ്ഞെടുപ്പ്​. അഡാപ്റ്റബിലിറ്റി ടെസ്‌റ്റ്, വൈദ്യപരിശോധന എന്നിവയുമുണ്ട്. വിശദവിവരങ്ങൾ agnipathvayu.cdac.in ൽ ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home