എഎഐ കാർഗോ ലോജിസ്റ്റിക്സ് സെക്യൂരിറ്റി സ്ക്രീനർ/അസി. സെക്യൂരിറ്റി

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്‌സിഡിയറിയായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിൽ (എഎഐസിഎൽഎസ്) സെക്യൂരിറ്റി സ്ക്രീനർ (ഫ്രഷർ)-, അസിസ്റ്റന്റ് സെക്യൂരിറ്റി- എന്നിവരുടെ 166 വീതം ഒഴിവ്. 3 വർഷ കരാർ നിയമനമാണ്. ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. അമൃത്‌സർ, വഡോദര, ചെന്നൈ എന്നിവിടങ്ങളിൽ സെക്യൂരിറ്റി സ്ക്രീനർ (ഫ്രഷർ) ഒഴിവും പട്‌ന, വിജയവാഡ, വഡോദര, പോർട്ബ്ലെയർ, ചെന്നൈ, ഗോവ എന്നിവിടങ്ങളിൽ അസിസ്‌റ്റന്റ് സെക്യൂരിറ്റി ഒഴിവുമാണുള്ളത്. യോഗ്യത: സെക്യൂരിറ്റി സ്ക്രീനർ (ഫ്രഷർ): 60% മാർക്കോടെ ബിരുദം (പട്ടികവിഭാഗത്തിന് 55%), ഇംഗ്ലിഷ്, ഹിന്ദി, പ്രാദേശിക ഭാഷ എന്നിവയിൽ പ്രാവീണ്യം. അസിസ്‌റ്റന്റ് സെക്യൂരിറ്റി: 60% മാർക്കോടെ പ്ലസ് ടു (പട്ടികവിഭാഗത്തിന് 55%), ഇംഗ്ലിഷ്, ഹിന്ദി, പ്രാദേശിക ഭാഷ എന്നിവയിൽ പ്രാവീണ്യം. പ്രായം: 27 വയസ്. അപേക്ഷാ ഫീസ്: സെക്യൂരിറ്റി സ്ക്രീനർ (ഫ്രഷർ) -750, അസിസ്റ്റന്റ് സെക്യൂരിറ്റി -500. (പട്ടികവിഭാഗം, ഇഡബ്ല്യുഎസ്, സ്ത്രീകൾ എന്നിവർക്ക്- 100 രൂപ). വെബ്‌സൈറ്റ്: www.aaiclas.aero.









0 comments