കെഎസ്‌ആർടിസി സ്വിഫ്‌റ്റിൽ ഡ്രൈവർ കം കണ്ടക്ടർ

കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ബസുകളിൽ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക് കരാര്‍ നിയമനം. നിഷ്കര്‍ഷിക്കുന്ന സേവന വേതന വ്യവസ്ഥകള്‍പ്രകാരം ജോലിചെയ്യുന്നതിന് കരാറില്‍ ഏര്‍പ്പെടുന്നവരെയാണ് ജോലിയ്ക്ക് നിയോഗിക്കുക. കരാറിനൊപ്പം 30,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റും നല്‍കണം. നിലവിലെ ജീവനക്കാര്‍ക്ക് അപേക്ഷിക്കാൻ സെക്യൂരിറ്റി ഡെപ്പോസിറ്റ് ബാധകമല്ല. യോഗ്യതകളും പ്രവൃത്തിപരിചയവും : ഹെവി ഡ്രൈവിങ് ലൈസന്‍സ്. തെരഞ്ഞെടുക്കപ്പെട്ടാല്‍ മോട്ടോര്‍ വാഹന വകുപ്പില്‍നിന്ന് നിശ്ചിത സമയത്തിനുള്ളില്‍ കണ്ടക്ടര്‍ ലൈസന്‍സ് നേടണം. അംഗീകൃത ബോര്‍ഡ്/സ്ഥാപനത്തില്‍ നിന്ന് 10–ാം ക്ലാസ് ജയം. മുപ്പതിലധികം സീറ്റുകളുള്ള ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാതെ ഡ്രൈവിങ്ങിലുളള പ്രവൃത്തി പരിചയം. അഭിലഷണീയ യോഗ്യതയും പ്രവൃത്തി പരിചയവും: വാഹനങ്ങളുടെ പ്രവര്‍ത്തനത്തെപ്പറ്റിയുളള അറിവും വാഹനങ്ങളിലുണ്ടാകുന്ന ചെറിയ തകരാറുകള്‍ കണ്ടെത്തി പരിഹരിക്കുന്നതിനുളള അറിവും അഭികാമ്യം. വ്യവസ്ഥകള്‍ക്കനുസൃതമായി 10 മണിക്കൂര്‍ വരെ ജോലി ചെയ്യാൻ ആവശ്യമായ ആരോഗ്യവും കാഴ്ചശക്തിയും ഉണ്ടായിരിക്കണം. സിവില്‍ സര്‍ജന്‍ റാങ്കില്‍ കുറയാത്ത സര്‍ക്കാര്‍ ഡോക്ടറില്‍നിന്നും നേത്ര രോഗ വിദഗ്ധനില്‍നിന്നും ലഭ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. മലയാളവും ഇംഗ്ലീഷും എഴുതുവാനും വായിക്കുവാനും കണക്കുകൂട്ടലുകളിലും അറിവുണ്ടായിരിക്കണം. പ്രായം: 25 – 55. വിജയകരമായി ട്രെയിനിങ് പൂര്‍ത്തീകരിക്കുന്നവര്‍ നിര്‍ബന്ധമായും കെഎസ്‌ആർടിസി സ്വിഫ്‌റ്റിൽ രണ്ടു വര്‍ഷം (ഒരു വര്‍ഷം 240 ഡ്യൂട്ടിയില്‍ കുറയാതെ) സേവനം അനുഷ്ഠിക്കേണ്ടതാണ്. അല്ലാത്ത പക്ഷം സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നല്‍കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്നവർ സ്വന്തം താമസസ്ഥലത്തുള്ള പൊലീസ് സ്‌റ്റേഷനില്‍നിന്ന് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് 10 ദിവസത്തിനകം ഹാജരാക്കണം. സെലഷന്‍ കമ്മിറ്റി നടത്തുന്ന എഴുത്തുപരീക്ഷയിൽ പാസായവർക്ക് ഡ്രൈവിങ് ടെസ്‌റ്റിൽ പങ്കെടുക്കാം. ഇതിലും ജയിക്കുന്നവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. റാങ്ക് ലിസ്‌റ്റിന്റെ അടിസ്ഥാനത്തില്‍ ഒഴിവുകള്‍ വരുന്ന മുറയ്ക്ക് താൽക്കാലിക നിയമനംനൽകും. റാങ്ക് ലിസ്റ്റിന്റെ കാലാവധി റാങ്ക് ലിസ്റ്റ് ഒരുവർഷമാണ്. കെഎസ്ആര്‍ടിസിയില്‍ അഞ്ചു വര്‍ഷമോ അതിലധികമോ ജോലി ചെയ്തുപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. സെപ്‌തംബർ 15ന് വൈകിട്ട് 5 വരെ www.cmd.kerala.gov.in വഴി ഓണ്‍ലൈനായിഅപേക്ഷിക്കാം.









0 comments