എഴുത്ത് ജീവിതത്തെ സ്വാധീനിക്കുന്നതാണ് വലിയ പുരസ്‌കാരം: ബെന്യാമിൻ

തിരുവനന്തപുരം> എഴുതിയ കൃതിക്ക് അംഗീകാരങ്ങൾ ലഭിക്കുന്നതിലല്ല, വ്യക്തി ജീവിതങ്ങളിൽ പരിവർത്തനത്തിന് കാരണമാകുമ്പോഴാണ് എഴുത്തുകാരൻ വിജയിക്കുകയെന്ന് ബെന്യാമിൻ.
എഴുത്ത് സമൂഹത്തിൽ എങ്ങനെ മാറ്റം വരുത്തുന്നു എന്നത് വ്യക്തികളാണ് തീരുമാനിക്കുന്നത്. ഒരാൾ പുസ്തകം വായിച്ചു തീർക്കുന്നത് അതിലുള്ളത് എന്തോ അയാളെ പിടിച്ചിരുത്തുന്നതുകൊണ്ടാണ്. കഥാകാരന് പറയാനുള്ളത് ഒളിച്ചുവയ്‌ക്കാനുള്ള ഇടമാണ് കഥ. ആ രഹസ്യമാണ് ഏത് സാഹിത്യസൃഷ്ടിയുടെയും സൗന്ദര്യമെന്നും ബെന്യാമിൻ പറഞ്ഞു. "എന്റെ എഴുത്തിന്റെയും വായനയുടെയും ജീവിതം' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.









0 comments